Quantcast
MediaOne Logo

ഡോ. ബിന്ദു എം.പി

Published: 19 Nov 2022 6:15 PM GMT

അസിസ്റ്റന്റ് പ്രൊഫസര്‍ തൊട്ട് വി.സി വരെയുള്ള നിയമനം വേണ്ടപ്പെട്ടവര്‍ക്കുള്ള വിഹിതം വെപ്പാണ്

പ്രിയ വര്‍ഗീസിന്റെ നിയമനത്തിലെ വിവാദങ്ങളില്‍, എന്നും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ടിരുന്ന കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗത്തിലെ പ്രൊഫസര്‍ ലിസ്സി മാത്യു പറഞ്ഞിരുന്നത് പ്രിയ വര്‍ഗീസിന് മിനിമം യോഗ്യതയുണ്ടെന്നാണ്. അധ്യാപന രംഗത്ത് മിനിമം യോഗ്യത അല്ല വേണ്ടത്, മാക്‌സിമം ആണ്. മാക്‌സിമം ക്വാളിറ്റി ഒരു അധ്യാപിക നേടുന്നത് എക്‌സ്പീരിയന്‍സിലൂടെയാണ്.

അസിസ്റ്റന്റ് പ്രൊഫസര്‍ തൊട്ട് വി.സി വരെയുള്ള നിയമനം വേണ്ടപ്പെട്ടവര്‍ക്കുള്ള വിഹിതം വെപ്പാണ്
X

കേരളത്തിലെ സര്‍വകലാശാലകള്‍ എന്ന് പറയുമ്പോള്‍ ജനങ്ങളുടെ മനസ്സുകളിലേക്ക് ഓടിയെത്തുക കേരള, കണ്ണൂര്‍, കാലിക്കറ്റ്, എം.ജി എന്നീ പേരുകളാണ്. പിന്നീടാണ് കുസാറ്റ്, ലീഗല്‍ സ്റ്റഡീസ്, ഫിഷറീസ് തുടങ്ങിയ സര്‍വ്വകലാശാലകള്‍ വരുന്നത്. ഈ സര്‍വകലാശാലകളിലൊക്കെതന്നെയും നടന്ന ബന്ധുനിയമനങ്ങളെയും മറ്റു അനധികൃത നിയമനങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകിയിരിക്കുന്ന സമയമാണിപ്പോള്‍. യഥാര്‍ഥത്തില്‍ കുറച്ച് ആളുകള്‍ മാത്രമാണ് ബന്ധുനിയമനം സംബന്ധിച്ച വിഷയത്തെ പറ്റി സംസാരിക്കാന്‍ തയ്യാറാകുന്നത്. ഏതെങ്കിലും രാഷ്ട്രീയക്കാരുടെ ഭാര്യമാരോ ബന്ധുക്കളോ ഉള്‍പ്പെടുമ്പോഴാണ് ഇത് വലിയൊരു വിഷയമാക്കി ചര്‍ച്ച ചെയ്യുന്നത്. പക്ഷെ, ഇങ്ങനെ ബന്ധുനിയമനം കൊണ്ട് വിദ്യാഭാസ രംഗത്തുണ്ടാക്കുന്ന പ്രശ്‌നങ്ങളെയോ പാളിച്ചകളെയോ പറ്റി ചര്‍ച്ച ചെയ്യാന്‍ സമൂഹം തയ്യാറാകുന്നില്ല.

കേരളത്തെ സംബന്ധിച്ച് മറ്റേത് മേഖലയെക്കാളും എന്തുകൊണ്ട് സര്‍വകലാശാലകളിലേക്ക് മാത്രം നിയമനം ആഗ്രഹിക്കുന്നു എന്ന് ചോദിച്ചാല്‍ ശമ്പളത്തിനും, പ്രിവിലെജിനും, അക്കാദമിക് കൗണ്‍സിലുകളില്‍ എത്തിപ്പെടാനും കഴിയുന്നു എന്നതാണ്. പോകെ പോകെ അവസാനം വി.സിയും ആകാനും കഴിയുന്നു. ഇങ്ങനെയൊക്കെ വി.സി ആകുന്നത് കൊണ്ടാണ് ഒരു ലെറ്റര്‍ പോലും ഡ്രാഫ്റ്റ് ചെയ്യാന്‍ പറ്റാത്ത വി.സി കേരള സര്‍വകലാശാലയില്‍ ഇരുന്നത്.

വിദ്യാഭാസം എന്ന് പറുന്നത് 'നാളെ'ക്ക് വേണ്ടിയുള്ളതാണ്. വിദ്യാഭ്യാസ പ്രക്രിയെ മുന്നോട്ട് നയിക്കാന്‍ വേണ്ടത് അധിക യോഗ്യതയാണ്, മിനിമം യോഗ്യത അല്ല. യൂണിവേഴ്‌സിറ്റിയില്‍ നിയമനം കിട്ടുന്ന വ്യക്തി ഗവേഷണത്തില്‍, അല്ലെങ്കില്‍ അധ്യാപനത്തില്‍ കുട്ടികള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടുന്നുണ്ട് എന്ന തരത്തിലായിരിക്കണം സമൂഹം അധ്യാപന നിയമനത്തെ കാണേണ്ടത്. അധ്യാപനത്തേക്കാള്‍ ഉപരി ഗവേഷണത്തിനാണ് സര്‍വകലാശാലകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.


അസോസിയേറ്റ് പ്രൊഫസര്‍ തൊട്ട് വി.സി വരെയുള്ള സ്ഥാനങ്ങളിലേക്ക് ക്വാളിറ്റി ഇല്ലാത്ത ആളുകള്‍ വരുമ്പോഴാണ് കേരളത്തിലെ സര്‍വകലാശാലകള്‍ നിലവാരത്തകര്‍ച്ചയിലേക്ക് പോകുന്നത്. ഇത് ഇത്ര അടിവരയിട്ട് പറയാന്‍ കാരണം, കേരളത്തിലെ യൂണിവേഴ്‌സിറ്റിയുടെ പോക്ക് മുന്നോട്ട് അല്ല പിന്നോട്ടാണ് എന്നതാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് പുറത്തേക്കുവരുന്ന റിസര്‍ച്ച് പേപ്പറിന്റെ നിലവാരം നോക്കിയാല്‍തന്നെ അത് മനസ്സിലാക്കാന്‍ കഴിയും. ഉയര്‍ന്ന ശമ്പളം വാങ്ങുമ്പോഴും അതിനനുസരിച്ചുള്ള ജോലി അവര്‍ ചെയ്യുന്നില്ല എന്നാണ് ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത്. കേരളത്തെ സംബന്ധിച്ച് മറ്റേത് മേഖലയെക്കാളും എന്തുകൊണ്ട് സര്‍വകലാശാലകളിലേക്ക് മാത്രം നിയമനം ആഗ്രഹിക്കുന്നു എന്ന് ചോദിച്ചാല്‍ ശമ്പളത്തിനും, പ്രിവിലെജിനും, അക്കാദമിക് കൗണ്‍സിലുകളില്‍ എത്തിപ്പെടാനും കഴിയുന്നു എന്നതാണ്. പോകെ പോകെ അവസാനം വി.സിയും ആകാനും കഴിയുന്നു. ഇങ്ങനെയൊക്കെ വി.സി ആകുന്നത് കൊണ്ടാണ് ഒരു ലെറ്റര്‍ പോലും ഡ്രാഫ്റ്റ് ചെയ്യാന്‍ പറ്റാത്ത വി.സി കേരള സര്‍വകലാശാലയില്‍ ഇരുന്നത്. കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉന്നതിയിലേക്ക് കുതിക്കുകയാണ് എന്ന് പറയുന്നവരുടെ അടുത്തേക്ക് ഒരു ചോദ്യചിഹ്നമാണ് ഗവര്‍ണര്‍ക്ക് കേരള സര്‍വകലാശാല വി.സി ഡ്രാഫ്റ്റ് ചെയ്ത ലെറ്റര്‍.

അസിസ്റ്റന്റ് പ്രൊഫസര്‍ തൊട്ട് വി.സി വരെയുള്ള നിയമനം എന്നുപറയുന്നത് വേണ്ടവര്‍ക്ക് വേണ്ടിയുള്ള ഒരു വിഹിതം വെപ്പാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ സംവിധാനം ആണ് നടക്കുന്നത്. ഇതിനുദാഹരണമായി പറയാന്‍ കഴിയുന്നത്, കേരളത്തിലെ പി.എച്ച്.ഡി മൂല്യനിര്‍ണയങ്ങള്‍ക്ക്- കാലിക്കറ്റിലെ മൂല്യനിര്‍ണയം നോക്കാന്‍ കേരളയോ, കേരളയുടെ നോക്കാന്‍ ചിലപ്പോള്‍ കണ്ണൂരോ ആയിരിക്കും നിശ്ചയിക്കുക. ഇത്തരത്തിലാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ സര്‍വകലാശാല വിഷയം ഇത്ര ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്ന് ചോദിച്ചാല്‍, ക്വാളിറ്റി ഇല്ലാത്ത ഒരു അധ്യാപിക അധ്യാപന രംഗത്തേക്ക് വന്നുകഴിഞ്ഞാല്‍, റിട്ടയര്‍ ആകുന്നത് വരെ അവര്‍ക്കിടയില്‍ കടന്ന് പോകുന്ന കുട്ടികള്‍ക്ക് എന്തുകൊടുക്കാന്‍ പറ്റും എന്ന ആശങ്കയാണ്.


പ്രിയ വര്‍ഗീസിന്റെ നിയമനത്തിലെ വിവാദങ്ങളില്‍, എന്നും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ടിരുന്ന കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗത്തിലെ ലിസ്സി മാത്യു പറഞ്ഞിരുന്നത് പ്രിയ വര്‍ഗീസിന് മിനിമം യോഗ്യതയുണ്ടെന്നാണ്. അധ്യാപന രംഗത്ത് മിനിമം യോഗ്യത അല്ല വേണ്ടത്, മാക്‌സിമം ആണ്. മാക്‌സിമം ക്വാളിറ്റി ഒരു അധ്യാപിക നേടുന്നത് എക്‌സ്പീരിയന്‍സിലൂടെയാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ പരിശോധിച്ചാല്‍ ശരാശരി കുടുംബത്തില്‍ നിന്ന് വരുന്നവരാണ് അധികവും. അവര്‍ക്ക് മുന്നിലേക്കു വരുന്നത് ഇത്തരം നിലവാരം ഇല്ലാത്തവരായിരിക്കും. കേരളത്തില്‍ സ്വകാര്യ കോളജുകളുടെ എണ്ണം ഇപ്പോള്‍ കൂടുതലാണ്. മറ്റുള്ള സര്‍വകലാശാലയുമായി മത്സരിക്കുമ്പോള്‍ അവര്‍ ഏറ്റവും ക്വാളിറ്റി ഉള്ള അധ്യാപകരെ ആയിരിക്കും തെരഞ്ഞെടുക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാല കാണിക്കുന്ന ധൈര്യം കാലിക്കറ്റ് സര്‍വകലാശാല കാണിക്കാന്‍ തയ്യാറാകുന്നില്ല. അങ്ങനെ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു കഴിഞ്ഞാല്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് നിയമനത്തിന് വാങ്ങിയ കോഴപ്പണം അവര്‍ തിരികെ കൊടുക്കേണ്ടി വരും. ഇന്റര്‍വ്യൂ ബോര്‍ഡില്‍ പങ്കെടുത്ത വ്യക്തി എന്ന നിലക്ക് ആര്‍.ടി.ഐ അനുസരിച്ച് കൂടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത നിയമനം ലഭിച്ചവരുടെ മാര്‍ക്ക് അറിയാനുള്ള അവകാശം ഉണ്ട്. എന്നാല്‍, അധികാരികള്‍ അത് നിഷേധിക്കുകയാണ് ചെയ്തത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ 2021 ജനുവരിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന നിയമനം അഴിമതി നിറഞ്ഞതായിരുന്നു. നിയമനം നടന്നതിന്റെ പട്ടിക പുറത്തു വിടാതെയാണ് തസ്തികയിലേക്ക് ആളെ എടുത്തിരിക്കുന്നത്. പട്ടിക ചോദിച്ച് ആര്‍.ടി.ഐയെ സമീപിച്ചപ്പോള്‍ പട്ടിക പുറത്തു വിട്ടാല്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഇരുന്നവര്‍ക്ക് ജീവന് ഭീഷണിയാണെന്നും, ആര്‍.ടി.ഐയുടെ സെക്ഷന്‍ 8(1) പ്രകാരം തരാന്‍ പറ്റില്ലെന്നുമായിരുന്നു അവര്‍ തന്ന മറുപടി. അതിന് ശേഷം സംസ്ഥാന വിവരാവകാശ കമീഷനെ സമീപിക്കുകയും ഏപ്രിലില്‍ കമീഷന്‍ ഹിയറിങ് കേള്‍ക്കുകയും ചെയ്തു. എന്നാല്‍, കമീഷന്റെ ഭാഗത്തു നിന്ന് വിചിത്രമായ ഒരു വിധിയാണ് ഉണ്ടായത്. മുഖ്യ വിവരാവകാശ കമീഷണറായ വിശ്വാസ് മെഹ്ത ഇറക്കിയ വിധിയില്‍ 'വേണേല്‍ വിവരം കൊടുക്കാം, ഇല്ലേലും കുഴപ്പമില്ല എന്നായിരുന്നു'. വിവരം തരാന്‍ അധികാരം ഉള്ളവര്‍ പോലും ജീവനും സ്വത്തിനും വേണ്ടി ഭയക്കുന്നു എന്നുള്ളതാണ് അനുഭവം.


പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയം ആദ്യം ആരും തന്നെ മുഖവിലക്കെടുത്തിരുന്നില്ല. കാരണം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാകേഷിന്റെ ഭാര്യ ആയതുകൊണ്ട് നിയമനം കിട്ടുന്നു എന്നാണ് എല്ലാരും പറഞ്ഞത്. ആര്‍.ടി.ഐ പ്രകാരം കണ്ണൂര്‍ സര്‍വകലാശാല മാര്‍ക്ക്ലിസ്റ്റ് പുറത്തുവിട്ടപ്പോഴാണ് മാക്‌സിമം യോഗ്യതയുള്ളവരെ പിന്തള്ളി മിനിമം യോഗ്യത നേടിയ ഇവരെ നിയമനത്തില്‍ എടുത്ത വിവരം പുറത്തുവരുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി റാങ്ക് അടങ്ങിയ പട്ടിക പുറത്തുവിട്ടതുകൊണ്ട് സമൂഹം ഇതറിഞ്ഞു. എന്നാല്‍, കണ്ണൂര്‍ സര്‍വകലാശാല കാണിക്കുന്ന ധൈര്യം കാലിക്കറ്റ് സര്‍വകലാശാല കാണിക്കാന്‍ തയ്യാറാകുന്നില്ല. അങ്ങനെ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു കഴിഞ്ഞാല്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് നിയമനത്തിന് വാങ്ങിയ കോഴപ്പണം അവര്‍ തിരികെ കൊടുക്കേണ്ടി വരും. ഇന്റര്‍വ്യൂ ബോര്‍ഡില്‍ പങ്കെടുത്ത വ്യക്തി എന്ന നിലക്ക് ആര്‍.ടി.ഐ അനുസരിച്ച് കൂടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത നിയമനം ലഭിച്ചവരുടെ മാര്‍ക്ക് അറിയാനുള്ള അവകാശം ഉണ്ട്. എന്നാല്‍, അധികാരികള്‍ അത് നിഷേധിക്കുകയാണ് ചെയ്തത്.


ഇത് കണ്ണൂരും കാലിക്കറ്റും സര്‍വകലാശാലകളില്‍ മാത്രം സംഭവിക്കുന്നതല്ല. കേരള സര്‍വകലാശാലയില്‍ നടന്ന ഒരു നിയമനത്തില്‍ യോഗ്യതയുള്ള ഡോക്ടര്‍ ടി.വി ബിന്ദുവിനെ തട്ടിമാറ്റികൊണ്ട് ആയിരുന്നു സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ആളുകളെ തിരികി കയറ്റിയത്. 13 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് അവര്‍ക്ക് നീതികിട്ടിയത്. ഈ 13 വര്‍ഷം കൊണ്ട് അവര്‍ക്ക് എന്തൊക്കെ കാര്യങ്ങളാണ് നഷ്ടമായത്. ഒരു സര്‍ക്കാര്‍ ജോലിയിലായിരുന്നതുകൊണ്ടും അതിനനുസരിച്ചുള്ള വരുമാനം ഉണ്ടായതുകൊണ്ടുമാണ് അവര്‍ക്ക് 13 വര്‍ഷം കൊണ്ടെങ്കിലും കേസ് നടത്തി ജയിക്കാനായത്. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കോടതിയെ സമീപിച്ചോളൂ എന്നുപറഞ്ഞ് സാധാരണക്കാരെ വെല്ലുവിളിക്കുന്ന അധികാരികളോട്, അല്ലെങ്കില്‍ രാഷ്ട്രീയ നേതൃത്തത്തോട് പറയാനുള്ളത്, കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിവരുന്നത് പോലെ വാങ്ങാന്‍ പറ്റുന്ന ഒന്നല്ല നീതി എന്നാണ്.


മിനിമം ക്വാളിറ്റി ഇല്ലാതെ തള്ളിയവര്‍ പിന്നീട് ഇന്റര്‍വ്യൂ ബോര്‍ഡുകളില്‍ എത്തുന്നതാണ് കണ്ടുവരുന്നത്. ശേഷം അവര്‍ നിയമനം നേടുന്നു. ഇതിനൊക്കെയുള്ള ഉത്തരം അന്വേഷിച്ചാല്‍ അതില്‍ അഴിമതി ഉണ്ടോ, സ്വജനപക്ഷപാതം ഉണ്ടോ, ബന്ധുനിയമനം ഉണ്ടോ എന്ന് നമുക്ക് അറിയാന്‍ പറ്റും. ബന്ധുക്കള്‍ മാത്രമല്ല, അവരുടെ ഒഴുക്കിനൊപ്പം നീന്തിക്കയറിയ ഒരുപാട് ചെറിയ ചെറിയ മീനുകളും കൂട്ടത്തില്‍ ഉണ്ട്. ബന്ധുനിയമനമല്ലാതെ പെട്ടിയിലെ കനം കൊണ്ട് സര്‍വകലാശാലയില്‍ ജോലിക്ക് കയറിയവരും ഉണ്ട്. കേരളത്തിലെ സര്‍വകലാശാലകളിലെ നിയമനങ്ങള്‍ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മേല്‍ ഉദ്യോഗസ്ഥരോട് പറയാനുള്ളത്, എപ്പോഴും ഉപകാര സ്മരണകള്‍ മാത്രം ചെയ്തുപോകാതെ കുറച്ചു സമയമെങ്കിലും പാവപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടിയും ചിന്തിക്കണം എന്നാണ്.

(ഡോ. ബിന്ദു എം.പി മീഡിയവണ്‍ ഷെല്‍ഫിന് നല്‍കിയ വീഡിയോ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്, കേട്ടെഴുത്ത്: റഹുമത്ത് എസ്)

TAGS :