ഇനി മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും പകിട്ടില്ലാത്ത ചാമ്പ്യന്‍സ് ലീഗ്

16 വർഷങ്ങൾക്ക് ശേഷം മെസ്സിയോ റൊണാൾഡോയെ ഇല്ലാത്ത ഒരു ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ആണ് ഈ കൊല്ലം യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്

MediaOne Logo

  • Updated:

    2021-03-11 11:18:17.0

Published:

11 March 2021 11:18 AM GMT

ഇനി മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും പകിട്ടില്ലാത്ത ചാമ്പ്യന്‍സ് ലീഗ്
X

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി വരുമ്പോൾ വമ്പൻ ടീമുകൾ ആയ ബാഴ്സലോണയും യുവന്റസ് പ്രീക്വാർട്ടറിൽ തന്നെ പുറത്തായി ഇരിക്കുകയാണ്. ടീമുകളുടെ ചരിത്രവും ഫുട്ബോൾ പാരമ്പര്യവും തോൽവിയുടെ കാരണങ്ങളും ഒക്കെ മാറ്റിവച്ചാൽ ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ ടീമുകളിൽ കളിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .

ഇരുടീമുകളും പുറത്തായതോടെ കൂടി 16 വർഷങ്ങൾക്ക് ശേഷം മെസ്സിയോ റൊണാൾഡോയെ ഇല്ലാത്ത ഒരു ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ആണ് ഈ കൊല്ലം യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്. 2014 മുതൽ കഴിഞ്ഞ വർഷം വരെ ഇവരിൽ രണ്ടുപേരുമോ അല്ലെങ്കിൽ ആരെങ്കിലും ഒരാളോ ക്വർട്ടർ മത്സരങ്ങളിൽ ബൂട്ട് കെട്ടയിരുന്നു. ഇതിൽ തന്നെ മെസ്സി ബാഴ്സലോണയുടെ ഭാഗമായി നാലു കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ,മാഞ്ചസ്റ്റർ യുണൈറ്റഡിലും റയൽ മാഡ്രിഡിലുമായി അഞ്ചു കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. എന്നാൽ ഈ കണക്കുകൾക്കും ഒക്കെ അപ്പുറം ഇരുവരുടെയും അസാന്നിധ്യവും നേരത്തെയുള്ള പുറത്താകലും ചർച്ചയാകുന്നത് രണ്ടുപേരും തങ്ങളുടെ ഇപ്പോഴത്തെ ജേഴ്സിയിൽ അവസാന ചാമ്പ്യൻസ് ലീഗ് മത്സരം പൂർത്തിയാക്കിയ എന്ന ചോദ്യത്തിലാണ്.

ലയണൽ മെസ്സി ബാഴ്സലോണയിൽ നിന്നും കൂടുമാറുന്ന കാര്യം ഏകദേശം ഉറപ്പാണ്. കഴിഞ്ഞ സീസണിൽ തന്നെ കരാർ പുതുക്കാതിരുന്ന മെസ്സി, തനിക്ക് ക്ലബ്ബിൽ തുടരുന്നതിൽ താൽപര്യമില്ല എന്ന് വ്യക്തമാക്കിയിരുന്നു. ബാഴ്സലോണ ക്ലബ് പ്രസിഡണ്ട് ആയിരുന്ന ജോസഫ് മരിയ ബോർതമ്യൂവും മെസ്സിയും വലിയ അകൽച്ചയിലും ആയിരുന്നു. നികുതി വിഷയത്തിൽ ഉൾപ്പെടെയുള്ള നിയമക്കുരുക്കുകൾ മുൻനിർത്തിയാണ് മെസ്സി ക്ലബ് വിടാതിരുന്നത്.

149 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 120 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. മഴവിൽ ഫ്രീകിക്കുകളും,ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് എതിരായ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എടുത്തുപറയേണ്ടതാണ്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ബാഴ്സയുടെ പുറത്താകലിനേക്കാൾ ആരാധകർ ആശങ്കയോടെ ചിന്തിക്കുന്നത് ബാഴ്സലോണ ജേഴ്സിയിൽ മെസ്സി തന്നെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചു കഴിഞ്ഞു എന്നതാണ്.

മെസ്സി ബാഴ്സലോണ വിടുകയാണെങ്കിൽ പി എസ് ജി ക്കെതിരെ നേടിയ ലോങ്ങ് റേഞ്ചർ ഗോൾ ആകും, ബാഴ്സ ജേഴ്സിയിലെ അദ്ദേഹത്തിന്റെ അവസാന ചാമ്പ്യൻസ് ലീഗ് ഗോൾ.

മറുഭാഗത്ത് ക്രിസ്ത്യാനോ റൊണാൾഡോ ആകട്ടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ ആണ്. 176 മത്സരങ്ങളിൽ നിന്നും 134 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. അഞ്ചു കിരീടങ്ങളും ആയി ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ട താരവും റൊണാൾഡോ തന്നെ. പവർഫുൾ കൈകളാലും ഹെഡ് റുകളാലും ബൈസിക്കിൾ കിക്കുകൾ ആലും ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽതന്നെ ക്രിസ്ത്യാനോ റൊണാൾഡോ തനിക്ക് കൃത്യമായൊരു സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണോള്‍ഡോ

റയൽ മാഡ്രിഡിന് ഒപ്പംനിന്ന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ ശേഷമാണ് അദ്ദേഹം യുവന്റസിലേക്ക് പറന്നത് . ഇറ്റലിയിലെ വമ്പൻമാരായ യുവന്‍റസ് ചാമ്പ്യൻസ് ലീഗ് ലക്ഷ്യമാക്കിയായിരുന്നു റൊണാൾഡോയെ തങ്ങളുടെ പാളയത്തിൽ എത്തിച്ചത്. തുടർച്ചയായ മൂന്നാം വർഷവും യുവന്‍റസിനായി ചാമ്പ്യൻസ് ലീഗ്കിരീടം ഉയർത്താൻ റൊണാൾഡോയ്ക്ക് ആയില്ല. വലിയ നില നൽകി റൊണാൾഡോയെ ക്ലബ്ബിൽ നിലനിർത്തുന്നതിൽ മാനേജ്മെന്റ് തന്നെ അവസരങ്ങൾ ഉണ്ട്. കോട്ടർ കാണാതെ യുവന്‍റസ് പുറത്തായതോടെ കൂടി ഇതിന് മൂർച്ച കൂടുകയും ചെയ്യും.

36 വയസ്സുള്ള റൊണാൾഡോയും 33-കാരനായ മെസ്സിയും ഇന്നും ഫുട്ബോളിലെ പകരംവെക്കാനില്ലാത്ത പ്രതിമകളാണ് എന്നതിന് തർക്കമില്ല.

വേഗതയും മെയ്‌വഴക്കവും പന്തടക്കവും ഒക്കെ ഒന്നിച്ച് ചേരുന്ന ഒരു പ്രത്യേക ജീൻ ആണ് ഇരുവരും ഉള്ളത്. എന്നാൽ മുപ്പതുകൾ പിന്നിട്ട ശേഷം യൂറോപ്പിലെ പ്രധാന കിരീടം ഇരുവരുടെയും കൈകളിൽ എത്താത്തതും പല പുതിയ താരങ്ങളും മികച്ച ഫോമിൽ കളിക്കുന്നതും മെസ്സിൽ നിന്നും റൊണാൾഡോയിൽ നിന്നും കണ്ണ് ഒന്നു മാറ്റിവയ്ക്കാൻ കാരണമാകുമെന്ന അഭിപ്രായങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു.. എന്തായാലും മൂന്നാലു സീസൺ കൂടി ഇരുവരും ഇതുപോലെ കളത്തിൽ ഉണ്ടാകും...അത് ഏത് ജഴ്സിയിൽ ആകും എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്... വിമർശകർക്ക് തങ്ങളുടെ ബൂട്ട് കൊണ്ട് മറുപടി നൽകുന്ന മെസ്സിയും റൊണാൾഡോയും ഇനിയും ചാമ്പ്യൻസ് ലീഗ് ഉയർത്തില്ല എന്ന് ആര് കണ്ടു.....

TAGS :

Next Story