Quantcast

വ്യാജ ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി സൗരവ് ഗാംഗുലിയുടെ ഭാര്യ

വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നര്‍ത്തകിയും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ രംഗത്ത്.

MediaOne Logo

  • Published:

    17 Feb 2021 4:05 PM GMT

വ്യാജ ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി സൗരവ് ഗാംഗുലിയുടെ ഭാര്യ
X

വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നര്‍ത്തകിയും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ രംഗത്ത്. ഇതു സംബന്ധിച്ച പരാതി ഡോണ പൊലീസിന് കൈമാറി.

തന്റെയും മകള്‍ സനയുടെയും ചിത്രങ്ങള്‍ പേജ് വഴി പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച പൊലീസ് ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി വ്യക്തമാക്കി. പേജ് സൃഷ്ടിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഐ.പി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം വ്യാജ ഫേസ്ബുക്ക് പേജിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഉടന്‍ തന്നെ പ്രതികളെ പിടികൂടാനാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തന്റെ വിദ്യാര്‍ഥികളാണ് പേജിനെക്കുറിച്ച് അറിയിച്ചതെന്ന് ഡോണ പറഞ്ഞു. പേജ് തന്റേതു തന്നെയെന്നു കരുതി ഒട്ടേറെ കമന്റുകള്‍ വരുന്നുണ്ട്, ഇത്തരമൊരു ആശയക്കുഴപ്പം തുടരേണ്ടെന്നു കരുതിയാണ് നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതെന്ന് ഡോണ പറഞ്ഞു. തന്റെ യഥാര്‍ത്ഥ ഫേസ്ബുക്ക് പേജിന് കുറച്ച് ഫോളോവേഴ്‌സ് മാത്രമാണുള്ളതെന്നും എന്നാല്‍ വ്യജ അക്കൗണ്ടില്‍ 70,000ത്തിലധികം ആളുകള്‍ പിന്തുടരുന്നുണ്ടെന്നും ഡോണ വ്യക്തമാക്കുന്നു.

TAGS :

Next Story