Quantcast

കയ്യെത്തുംദൂരത്തായിട്ടും ഒളിമ്പിക് സന്തോഷം ഫവേലകള്‍ക്ക് അന്യം

MediaOne Logo

Alwyn

  • Published:

    8 Aug 2016 9:47 AM GMT

കയ്യെത്തുംദൂരത്തായിട്ടും ഒളിമ്പിക് സന്തോഷം ഫവേലകള്‍ക്ക് അന്യം
X

കയ്യെത്തുംദൂരത്തായിട്ടും ഒളിമ്പിക് സന്തോഷം ഫവേലകള്‍ക്ക് അന്യം

ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് ഫവേലക്കാര്‍ക്ക് ഒരേസമയം അഭിമാനത്തിന്റെയും നിരാശയുടെയും നിമിഷങ്ങളായി.

റിയോ നഗരത്തില്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ചേരി പ്രദേശമാണ് ഫവേല. ദരിദ്ര സാഹചര്യത്തില്‍ ജീവിക്കുന്ന ഫവേല നിവാസികള്‍ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ അകലെ നിന്നാണ് കണ്ടത്. ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് ഫവേലക്കാര്‍ക്ക് ഒരേസമയം അഭിമാനത്തിന്റെയും നിരാശയുടെയും നിമിഷങ്ങളായി.

ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ നടന്ന മാറക്കാന സ്റ്റേഡിയത്തിന് അടുത്താണ് മാന്‍ഗ്വേര ഫവേലകള്‍. നഗരത്തിലെ ദരിദ്രര്‍ തിങ്ങിപാര്‍ക്കുന്നയിടം. ഒളിമ്പിക് ഉദ്ഘാടന ചടങ്ങുകള്‍ കാണാനുള്ള പ്രവേശന ടിക്കറ്റ് വാങ്ങാന്‍ ഇവിടത്തുകാരുടെ പക്കല്‍ പണമില്ല. പകരം തങ്ങളുടെ വീട്ടിലിരുന്നാണ് ചടങ്ങിലെ നിറമുള്ള കാഴ്ചകള്‍ ഇവര്‍ കണ്ടത്. ഉദ്ഘാടന ചടങ്ങുകള്‍ക്കൊപ്പം ആടിപ്പാടി ഫവേല നിവാസികളും ആഘോഷത്തില്‍ പങ്കെടുത്തു. എന്നാല്‍ ആഘോഷ ചടങ്ങുകള്‍ക്ക് ചെലവഴിച്ച തുകയുടെ ആയിരത്തിലൊന്ന് പോലും തങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി ചെലവഴിക്കാത്തതിലുള്ള നിരാശയും ഇവര്‍ മറച്ചുവെക്കുന്നില്ല. വലിയ മെട്രോകളും, ബസ് ഹൈവേയും എല്ലാം ഒളിമ്പിക്സിന് മുന്നോടിയായി ചെലവഴിച്ചെങ്കിലും നഗരത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി കാര്യമായൊന്നും ചെയ്തില്ലെന്ന ആക്ഷേപം ഇവര്‍ക്കുണ്ട്.

TAGS :

Next Story