Quantcast

മരുന്നടി: നര്‍സിങ് യാദവിന് വീണ്ടും തലവേദന

MediaOne Logo

Alwyn

  • Published:

    1 Jan 2017 7:35 PM GMT

മരുന്നടി: നര്‍സിങ് യാദവിന് വീണ്ടും തലവേദന
X

മരുന്നടി: നര്‍സിങ് യാദവിന് വീണ്ടും തലവേദന

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങിനെ കുറ്റിവിമുക്തനാക്കിയ നടപടിക്കെതിരെ അന്താരാഷ്ട്ര ഉത്തജക വിരുദ്ധ സമിതി കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കി.

ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് വീണ്ടും തിരിച്ചടി. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങിനെ കുറ്റിവിമുക്തനാക്കിയ നടപടിക്കെതിരെ അന്താരാഷ്ട്ര ഉത്തജക വിരുദ്ധ സമിതി കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കി.

നര്‍സിങിനെ യാദവിന്റെ ഒളിമ്പിക്സ് പങ്കാളിത്തം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കായിക തര്‍ക്ക പരിഹാര കോടതിയില്‍ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി നല്‍കിയ അപ്പീല്‍ വ്യാഴാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചയാണ് റിയോയില്‍ നര്‍സിങിന്റെ മത്സരം. റിയോയിലെ ഗെയിംസ് വില്ലേജില്‍ വെച്ചാണ് ഹിയറിങ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത ഹിയറിങില്‍ പങ്കെടുക്കും. വാഡയുടെ അപ്പീല്‍ ശരി വെക്കുകയാണെങ്കില്‍ നര്‍സിങിന് നാല് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വരും.

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങിനെ ഒളിമ്പിക്സിന് മുമ്പാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി കുറ്റവിമുക്തനാക്കിയത്. ഗുസ്തിയിലെ 64 കിലോ വിഭാഗത്തില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ താരമാണ് നര്‍സിങ്. രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടിയ സുശീല്‍ കുമാറിനെ മറികടന്നാണ് നര്‍സിങ് റിയോയിലേക്ക് യോഗ്യത നേടിയത്. ഒരു മെഡലും നേടാത്ത ഇന്ത്യക്ക് നര്‍സിങില്‍ വലിയ പ്രതീക്ഷയാണുള്ളത്.

TAGS :

Next Story