Quantcast

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം

MediaOne Logo

Ubaid

  • Published:

    2 Feb 2017 10:46 PM GMT

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം
X

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം

കൊല്‍ക്കത്ത ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ചായ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും രോഹിത് ശര്‍മ്മയും നേട്ടം കൊയ്‍തു

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ നില മെച്ചപ്പെടുത്തി. കൊല്‍ക്കത്ത ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ചായ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും രോഹിത് ശര്‍മ്മയും നേട്ടം കൊയ്‍തു. ചേതേശ്വര്‍ പൂജാര പതിനഞ്ചാം സ്ഥാനത്താണ്. ബൌളര്‍മാരില്‍ അശ്വിന്‍ മൂന്നാം സ്ഥാനത്താണ്.

കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ വൃദ്ധമാന്‍ രണ്ട് ഇന്നിങ്സിലും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഐസിസി ടെസ്റ്റ് റാങ്കിങില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സാഹ 56 സ്ഥാനത്തെത്തി. കൊല്‍ക്കത്ത ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ 82 റണ്‍സെടുത്ത രോഹിത്ശര്‍മ്മയും നില മെച്ചപ്പെടുത്തി. പതിനാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് 38 സ്ഥാനത്താണ്.

ചേതേശ്വര്‍ പൂജാരയാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. ഒരു സ്ഥാനം ഉയര്‍ന്ന് പതിനഞ്ചാം സ്ഥാനത്താണ് പൂജാര ഇപ്പോള്‍. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ജോ റൂട്ട് രണ്ടാമതും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാമതുമാണ്. പതിനൊന്നാം സ്ഥാനത്തുള്ള അജിങ്കെ രഹാനെയാണ് റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ഇരുപതാം സ്ഥാനത്താണ്.

ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഡെയ് ന്‍ സ്റ്റെയിന്‍ ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണാണ് രണ്ടാം സ്ഥാനത്തും തുടരുകയാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കുയര്‍ന്ന രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലെ ഇന്ത്യന്‍ ബൗളര്‍. കൊല്‍ക്കത്ത ടെസ്റ്റില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാര്‍ ഒന്‍പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇരുപത്തിയാറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മുഹമ്മദ് ഷാമി ഇരുപത്തി മൂന്നാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മനാരുടെ റാങ്കിംഗില്‍ അശ്വിന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ജഡേജ നാലാം സ്ഥാനത്തുണ്ട്.

TAGS :

Next Story