Quantcast

കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്ക് രണ്ട് റണ്‍സ് തോല്‍വി

MediaOne Logo

admin

  • Published:

    3 March 2017 10:47 AM GMT

കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്ക് രണ്ട് റണ്‍സ് തോല്‍വി
X

കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്ക് രണ്ട് റണ്‍സ് തോല്‍വി

സിംബാബ്‌വെയില്‍ ഏകദിനം തൂത്തുവാരിയ ഇന്ത്യന്‍ യുവനിരക്ക് ട്വന്റി 20 യിലെ ആദ്യ മത്സരത്തില്‍ തന്നെ തിരിച്ചടി.

സിംബാബ്‌വെയില്‍ ഏകദിനം തൂത്തുവാരിയ ഇന്ത്യന്‍ യുവനിരക്ക് ട്വന്റി 20 യിലെ ആദ്യ മത്സരത്തില്‍ തന്നെ തിരിച്ചടി. ഇന്ത്യ രണ്ട് റണ്‍സിന് പരാജയപ്പെട്ടു. സിംബാബാവെ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 168 റണ്‍സ് നേടാനെ സാധിച്ചുള്ളു.

മനീഷ് പാണ്ഡെയും (48) മാന്‍ദീപ് സിങും (31) ഇന്ത്യക്കായി പൊരുതിയെങ്കിലും അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ധോണി (19) യടക്കമുള്ളവര്‍ക്ക് കൂറ്റനടിയില്‍ പിഴച്ചതോടെയാണ് ഇന്ത്യ രണ്ടു റണ്‍സ് തോല്‍വി വഴങ്ങിയത്. ഒമ്പതു പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറുമായി 18 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍ അവസാന ഓവറുകളില്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഒപ്പമുണ്ടായിരുന്ന ധോണി ഇഴഞ്ഞതോടെ വിജയം രണ്ടു റണ്‍സ് അകലെ നിന്നു. അവസാന ഓവറില്‍ അക്‌സര്‍ വീണതോടെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.

നേരത്തെ 26 പന്തില്‍ 54 റണ്‍സെടുത്ത എല്‍ട്ടണ്‍ ചിഗുംബുരയുടെ വെടിക്കെട്ടാണ് സിംബാബ്‌വെയ്ക്കു മികച്ച സ്‌കോര്‍ നല്‍കിയത്. അര്‍ധ സെഞ്ച്വറി നേടിയ ചിഗുംബുര പുറത്താകാതെനിന്നു. ഏഴു സിക്‌സും ഒരു ഫോറുമാണ് ചിഗുംബുരയുടെ ബാറ്റില്‍നിന്നും പിറന്നത്. ചിഗുംബുരയാണ് കളിയിലെ കേമന്‍.

TAGS :

Next Story