Quantcast

റിയോ ബാഡ്മിന്റണില്‍ ചരിത്രം രചിക്കാന്‍ ഇന്ത്യ

MediaOne Logo

Alwyn

  • Published:

    4 April 2017 10:54 PM GMT

റിയോ ബാഡ്മിന്റണില്‍ ചരിത്രം രചിക്കാന്‍ ഇന്ത്യ
X

റിയോ ബാഡ്മിന്റണില്‍ ചരിത്രം രചിക്കാന്‍ ഇന്ത്യ

ചരിത്രത്തിലാദ്യമായാണ് ഏഴ് ബാഡ്മിന്റണ്‍ താരങ്ങള്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

മെഡല്‍ ലക്ഷ്യമിട്ട് ബാഡ്മിന്റണ്‍ താരങ്ങള്‍‌ കോര്‍ട്ടിലെത്തുമ്പോള്‍ ഇന്ത്യക്കിത് ചരിത്രനിമിഷം കൂടിയാണ്. ചരിത്രത്തിലാദ്യമായാണ് ഏഴ് ബാഡ്മിന്റണ്‍ താരങ്ങള്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. സൈന നെഹ്‌വാളും പിവി സിന്ധുമുള്‍പ്പെടെ ഏഴ് താരങ്ങളാണ് കളത്തിലിറങ്ങുക.

റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രയാണത്തിന് ഇന്ന് തുടക്കമാകും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഏഴ് ബാഡ്മിന്റണ്‍ താരങ്ങള്‍ ഒളിമ്പിക്സിനെത്തുന്നത്. അഞ്ച് താരങ്ങളാണ് ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മിക്സഡ് ഡബിള്‍സിലൊഴികെ എല്ലായിനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ റിയോയിലേക്ക് യോഗ്യത നേടി.

വനിതാ സിംഗിള്‍സില്‍ ലണ്ടന്‍ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവും ലോക അഞ്ചാം നമ്പര്‍ താരവുമായ സൈന നെഹ്‍വാളിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. സൈനയുടെ തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്സാണിത്. രണ്ട് തവണ ലോകചാമ്പ്യന്‍ഷിപ്പ് രണ്ട് തവണ വെങ്കലമണിഞ്ഞ പത്താം റാങ്കുകാരിയുമായ പിവി സിന്ധുവും ഇന്ത്യക്കായി കോര്‍ട്ടിലെത്തും. ഹംഗേറിയന്‍ താരം ലോറ സരോസിയാണ് സിന്ധുവിന്റെ എതിരാളി. പുരുഷസിംഗിള്‍സില്‍ കെ ശ്രീകാന്ത് മെക്സിക്കോയെ നേരിടും. 2016 ഗുവാഹത്തി സൌത്തേഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണം നേടിയ ശ്രീകാന്ത് ലോകറാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.

വനിതാ ഡബിള്‍സില്‍ അശ്വനി പൊന്നപ്പ - ജ്വാല ഗുട്ടയും പുരുഷഡബിള്‍സില്‍ മനു അട്രിയും ബി സുമീത് റെഡ്ഡിയും റിയോയിലുണ്ട്. സീസണില്‍ കാര്യമായ നേട്ടങ്ങളൊന്നും സഖ്യത്തിന് അവകാശപ്പെടാനില്ല. ഗ്രാന്‍ പ്രീ കിരീടനേട്ടങ്ങളുടെ ആത്മവിശ്വാസമുണ്ട് അട്രി-റെഡ്ഡി സഖ്യത്തിന്. മുന്‍ ലോക ഒന്നാം നമ്പര്‍ സഖ്യം മുഹമ്മദ് അസന്‍- ഹെന്ദ്ര സെതിയവാന്‍ സഖ്യമാണ് എതിരാളികള്‍. ബാഡ്മിന്റണില്‍ ആദ്യ സ്വര്‍ണമെന്ന നേട്ടം കൈവരിക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് റിയോയിലുള്ളത്. അതിനായുള്ള കാത്തിരിപ്പിലാണ് രാജ്യം.

TAGS :

Next Story