Quantcast

'കളിക്കാരാണ് പ്രധാനം, ഞാനോ ശാസ്ത്രിയോ അല്ല'

MediaOne Logo

admin

  • Published:

    6 Jun 2017 6:12 PM GMT

കളിക്കാരാണ് പ്രധാനം, ഞാനോ ശാസ്ത്രിയോ അല്ല
X

'കളിക്കാരാണ് പ്രധാനം, ഞാനോ ശാസ്ത്രിയോ അല്ല'

ടീമിന്‌‍റെ യാത്രയില്‍ ഇതുവരെ ശാസ്ത്രി പങ്കാളിയായിരുന്നു. ഇനി എന്‍റെ ഊഴമാണ്‌. നാളെ മറ്റൊരാളാകും ഈ സ്ഥാനത്ത്. ഞാനും എക്കാലവും തുടരേണ്ട .....

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം കളിക്കാര്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യമെന്നും താനോ ശാസ്ത്രിയോ മറ്റേത് ഉദ്യോഗസ്ഥനോ അത്രത്തോളം വരില്ലെന്നും ഇന്ത്യന്‍ ടീം പരിശീലകന്‍ അനില്‍ കുംബ്ലെ. പരിശീലകനെ നിശ്ചയിച്ചതിനെച്ചൊല്ലി സൌരവ് ഗാംഗുലിയും രവി ശാസ്ത്രിയും തമ്മിലുള്ള വാക്പോര് ശക്തമാകുന്നതിനിടെയാണ് കുംബ്ലെയുടെ പ്രതികരണം.

മുഖ്യ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി വിളിച്ചത് രവി ശാസ്ത്രിയെയാണ്. ഇന്ത്യന്‍ ടീമിനൊപ്പം മികച്ച പ്രകടനമാണ് ശാസ്ത്രി പുറത്തെടുത്തത്. ഞങ്ങളെല്ലാവരെ സംബന്ധിച്ചിടത്തോളം പ്രധാനം ഇന്ത്യ നല്ല നിലയില്‍ കളിക്കുന്നു എന്നതാണ്. ക്രിക്കറ്റിന്‍റെ സമസ്ത മേഖലകളിലും ഒരുപോലെ മേധാവിത്വം പ്രകടിപ്പിക്കാനുള്ള കരുത്ത് ഇന്ത്യന്‍ ടീമിനുണ്ടെന്നാണ് ഏവരുടെയും വിശ്വാസം. ടീമിന്‌‍റെ യാത്രയില്‍ ഇതുവരെ ശാസ്ത്രി പങ്കാളിയായിരുന്നു. ഇനി എന്‍റെ ഊഴമാണ്‌. നാളെ മറ്റൊരാളാകും ഈ സ്ഥാനത്ത്. ഞാനും എക്കാലവും തുടരേണ്ട ആളല്ല. ശാസ്ത്രി എന്നെ അഭിനന്ദിച്ചു. നമുക്ക നല്ലൊരു ടീമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് - കുംബ്ലെ പറഞ്ഞു.

വിന്‍ഡീസ് പര്യടനത്തിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനോടൊപ്പം ഇന്ന് കുംബ്ലെയും ചേര്‍ന്നു. ബൌളിങില്‍ മൂര്‍ച്ച കൂട്ടുന്നതിനായിരുക്കും പ്രഥമ പരിഗണനയെന്നും കുംബ്ലെ പ്രതികരിച്ചു. ടീമിന്‍റെ ഭാവി കാര്യങ്ങളെ കുറിച്ച്ക്യാപ്റ്റന്മാരായ മഹേന്ദ്ര സിങ് ധോണി, വിരട് കോഹ്ലി എന്നിവരുമായി വിശദ ചര്‍ച്ച നടത്തി. കുംബ്ലെയുടെ പരീശലന കീഴില്‍ 17 ടെസ്റ്റ്,എട്ട് എകദിനം, മൂന്ന് ട്വന്‍റി ട്വന്‍റി മല്‍സരങല്‍ ഇന്ത്യ കളിക്കുന്നുണ്ട്

TAGS :

Next Story