Quantcast

ധോണി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് യോഗരാജ് സിങ്

MediaOne Logo

admin

  • Published:

    11 Nov 2017 6:23 AM GMT

ധോണി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് യോഗരാജ് സിങ്
X

ധോണി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് യോഗരാജ് സിങ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും രണ്ടു വര്‍ഷത്തിന് മാറ്റിനിര്‍ത്തപ്പെട്ട ശേഷം തിരികെ വരികയാണെങ്കില്‍ ധോണിക്കോ മറ്റേതെങ്കിലും കളിക്കാരനോ ഒരു റണ്‍സെങ്കിലും നേടാ


ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ തുറന്നടിച്ച് യുവരാജ് സിങിന്‍റെ പിതാവ് യോഗരാജ് സിങ് വീണ്ടും രംഗത്ത്. ബാറ്റിങ് ഓര്‍ഡറില്‍ യുവരാജിന് സ്ഥിരം സ്ഥാനം നല്‍കാത്തതും ബൌളിങിന് വേണ്ടത്ര ഉപയോഗിക്കാത്തതുമാണ് യോഗരാജിനെ ചൊടിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകനായ അശോക് മങ്കാദിന്‍റെ കീഴില്‍ കളിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. അതുകൊണ്ടു തന്നെ എന്താണ് നടക്കുന്നതെന്ന് എനിക്കറിയാം. രണ്ടു വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടു നിന്ന ശേഷം തിരിച്ചുവരിക എളുപ്പമല്ല. യുവരാജിനെ അക്കാര്യത്തില്‍ അഭിനന്ദിക്കണം. യുവരാജ് നന്നായി കളിക്കണമെന്നാണ് പ്രതീക്ഷയെന്ന് പറയുന്ന നായകന്‍ പെട്ടെന്ന് അയാളെ ബാറ്റിങ് ഓഡറില്‍ ഏഴാം സ്ഥാനത്തേക്ക് തരം താഴ്ത്തുന്നു. ഇത്തരത്തില്‍ സ്ഥിരമായി സ്ഥാനമാറ്റം നടത്തുന്പോള്‍ അത് കളിക്കാരന്‍റെ ആത്മവിശ്വാസത്തെ ബാധിക്കും. താന്‍ ടീമിന് അനിവാര്യനാണോയെന്ന ഒരു സംശയം അയാളില്‍ ഉടലെടുക്കുന്നു. ഒരു നായകന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഇത്തരം കാര്യങ്ങളിലാണെന്ന് യോഗരാജ് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും രണ്ടു വര്‍ഷത്തിന് മാറ്റിനിര്‍ത്തപ്പെട്ട ശേഷം തിരികെ വരികയാണെങ്കില്‍ ധോണിക്കോ മറ്റേതെങ്കിലും കളിക്കാരനോ ഒരു റണ്‍സെങ്കിലും നേടാനാകുമോയെന്ന കാര്യം സംശയകരമാണെന്ന് പറഞ്ഞ യോഗരാജ് സ്ലോ ബൌളര്‍മാരെ പിന്തുണക്കുന്ന പിച്ചുകളില്‍ യുവരാജിന് ബോള്‍ നല്‍കാത്ത ധോണിയുടെ തീരുമാനത്തെയും നിശിതമായി വിമര്‍ശിച്ചു.

ധോണിക്ക് യുവരാജിനോട് അനിഷ്ടമുണ്ടെങ്കില്‍ അയാള്‍ അത് സെലക്ടര്‍മാരോടാണ് പറയേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ പെരുമാറുന്നതു വഴി ടീമിന്‍റെ താത്പര്യങ്ങളെ കൂടി ഹനിക്കുകയാണ് ധോണി ചെയ്യുന്നത്. 2011 ലോകകപ്പില്‍ 15 വിക്കറ്റുകള്‍ സ്വന്തമാക്കിയ പിച്ചുകളില്‍ ഇത്തവണ യുവരാജിന് ബൌള്‍ ചെയ്യാനവസരമില്ലെന്നത് ഒന്നോര്‍ത്തു നോക്കൂ. ലോകം ഇത് കാണുന്നുണ്ട് - യോഗരാജ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story