Quantcast

ഐസിസി ടെസ്റ്റ് റാങ്കിംഗ്; അശ്വിന്‍ രണ്ടാം സ്ഥാനത്ത്

MediaOne Logo

admin

  • Published:

    12 Dec 2017 10:46 PM GMT

ഐസിസി ടെസ്റ്റ് റാങ്കിംഗ്; അശ്വിന്‍ രണ്ടാം സ്ഥാനത്ത്
X

ഐസിസി ടെസ്റ്റ് റാങ്കിംഗ്; അശ്വിന്‍ രണ്ടാം സ്ഥാനത്ത്

ഗോള്‍ ടെസ്റ്റില്‍ കരിയറിലെ മികച്ച സ്കോര്‍ കണ്ടെത്തിയ ശിഖിര്‍ ധവാന്‍ 21 പടി മുന്നേറി ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ മുപ്പത്തിയൊമ്പതാമത് സ്ഥാനത്തെത്തി.

ഐസിസി ടെസ്റ്റ് ബൌളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനം വീണ്ടെടുത്തു. ഇന്ത്യയുടെ തന്നെ രവീന്ദ്ര ജഡേജയാണ് ഒന്നാമന്‍. ശ്രീലങ്കയുടെ റംഗന ഹറാത്തിനെ പിന്തള്ളിയാണ് അശ്വിന്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തിയത്. ഗോള്‍ ടെസ്റ്റില്‍ കരിയറിലെ മികച്ച സ്കോര്‍ കണ്ടെത്തിയ ശിഖിര്‍ ധവാന്‍ 21 പടി മുന്നേറി ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ മുപ്പത്തിയൊമ്പതാമത് സ്ഥാനതെത്തി. 123 പോയിന്‍റുമായി ഇന്ത്യയാണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.

TAGS :

Next Story