Quantcast

ഒന്നും ഫലിച്ചില്ലെങ്കില്‍ മങ്കാദ് ചെയ്യുക, പാണ്ഡ്യക്ക് ലഭിച്ച ഒരു ഉപദേശം?

MediaOne Logo

admin

  • Published:

    2 Feb 2018 10:49 AM GMT

ഒന്നും ഫലിച്ചില്ലെങ്കില്‍ മങ്കാദ് ചെയ്യുക, പാണ്ഡ്യക്ക് ലഭിച്ച ഒരു ഉപദേശം?
X

ഒന്നും ഫലിച്ചില്ലെങ്കില്‍ മങ്കാദ് ചെയ്യുക, പാണ്ഡ്യക്ക് ലഭിച്ച ഒരു ഉപദേശം?

ഞങ്ങള്‍ വിമര്‍ശിക്കപ്പെടുമായിരുന്നിരിക്കാം. പക്ഷേ എന്തുകൊണ്ട് അത് ശ്രമിച്ചുകൂടാ

ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തിലെ നിര്‍ണായക അവസാന ഓവര്‍ എറിഞ്ഞ പാണ്ഡ്യക്ക് സീനിയര്‍ താരങ്ങളില്‍ നിന്നും പല തരത്തിലുള്ള ഉപദേശങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ കളിക്കളത്തിലെ സാമാന്യ നിയമങ്ങളെ വെല്ലുവിളിക്കുന്ന ഒരു പരീക്ഷണത്തിന് തുനിയാന്‍ പാണ്ഡ്യയെ ഒരു താരം ഉപദേശിച്ചാലോ?

''അവസാനം മറ്റൊന്നും ചെയ്യാനായില്ലെങ്കില്‍ മങ്കാദ് ചെയ്യാന്‍ ശ്രമിക്കുക എന്ന ഉപദേശമാകാം ഞാന്‍ നല്‍കി കാണുക. ഞങ്ങള്‍ വിമര്‍ശിക്കപ്പെടുമായിരുന്നിരിക്കാം. പക്ഷേ എന്തുകൊണ്ട് അത് ശ്രമിച്ചുകൂടാ'' - മത്സരശേഷം കളിയിലെ കേമനായ അശ്വിന്‍ പറഞ്ഞു. അവസാന പന്ത് ബൌണ്‍സറായാല്‍ കളിക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് താന്‍ നിര്‍ദേശിച്ചതെന്നും വിചാരിച്ച പോലെ തന്നെ സംഭവിച്ചെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ബൌള്‍ ചെയ്യാനുള്ള റണ്‍ അപിനിടെ ബാറ്റ്സ്മാന്‍ ക്രീസിന് പുറത്താണെങ്കില്‍ മുന്നറിയിപ്പൊന്നും നല്‍കാതെ പുറത്താകുന്നതിനെയാണ് മങ്കാദഡ് എന്ന് പറയുന്നത്.

TAGS :

Next Story