Quantcast

ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റിന്‍റെ നാലാം ദിനം കേരളത്തിന്‍റെ കുതിപ്പ്

MediaOne Logo

Subin

  • Published:

    4 April 2018 7:41 PM GMT

ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റിന്‍റെ നാലാം ദിനം കേരളത്തിന്‍റെ കുതിപ്പ്
X

ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റിന്‍റെ നാലാം ദിനം കേരളത്തിന്‍റെ കുതിപ്പ്

3 സ്വര്‍ണമുള്‍പ്പടെ 7 മെഡലുകളാണ് ഇന്ന് കേരളത്തിന് ലഭിച്ചത്. നിലവില്‍ കേരളത്തിന് 64 പോയിന്റും ഹരിയാനക്ക് 53 പോയിന്റുമാണുള്ളത്...

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റിന്റെ നാലാം ദിനത്തില്‍ കേരളത്തിന്റെ മുന്നേറ്റം. 3 സ്വര്‍ണമുള്‍പ്പടെ 7 മെഡലുകളാണ് ഇന്ന് കേരളത്തിന് ലഭിച്ചത്. നിലവില്‍ കേരളത്തിന് 64 പോയിന്റും ഹരിയാനക്ക് 53 പോയിന്റുമാണുള്ളത്. മീറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഡിസ്‌കസ് ത്രോയില്‍ കേരളം സ്വര്‍ണം നേടി.

മീറ്റിന്റെ നാലാംദിനം കേരളത്തിന് വെള്ളിത്തുടക്കം. പിന്നെ സ്വര്‍ണകിലുക്കം. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പിക്ക് വെള്ളിയും, കെ.ആര്‍ ആതിരക്ക് വെങ്കലവും ലഭിച്ചു. ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ അലക്‌സ് പി തങ്കച്ചന്‍ സ്വര്‍ണം നേടി ചരിത്രത്തിന്റെ ഭാഗമായി.

സ്‌കൂള്‍മീറ്റില്‍ഈയിനത്തില്‍ കേരളം സ്വര്‍ണം നേടുന്നത് ഇതാദ്യം. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹാഡില്‍സില്‍ അനന്തു വിജയന് വെള്ളി. പെണ്‍കുട്ടികളില്‍ വിഷ്ണു പ്രിയയ്ക്കാണ് സ്വര്‍ണം. ഈ വര്‍ഷം വിഷ്ണു പ്രിയ നേടുന്ന മൂന്നാമത്തെ സ്വര്‍ണമാണിത്. ട്രിപ്പിള്‍ ജമ്പില്‍ ഐശ്വര്യ പി ആര്‍ സ്വര്‍ണ തീരമണിഞ്ഞു. ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ അനസ് വെള്ളിയും, അജിത് വെങ്കലവും നേടി. 200മീറ്ററില്‍ അപര്‍ണ റോയി ഫൈനലില്‍ പ്രവേശിച്ചു.

TAGS :

Next Story