Quantcast

പത്ത് ഇരകളെ പിടിച്ച് റെക്കോഡിട്ട് സാഹ

MediaOne Logo

admin

  • Published:

    4 April 2018 5:07 PM GMT

പത്ത് ഇരകളെ പിടിച്ച് റെക്കോഡിട്ട് സാഹ
X

പത്ത് ഇരകളെ പിടിച്ച് റെക്കോഡിട്ട് സാഹ

ഒമ്പത് ക്യാച്ചുകളുള്ള മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ദക്ഷിണാഫ്രിക്കയുടെ രണ്ട് ഇന്നിങ്സുകളിലുമായി അഞ്ച് വീതം

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത ഇന്ത്യന്‍ താരത്തിനുള്ള റെക്കോഡ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് സ്വന്തം. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ വിക്കറ്റിന് പിന്നില്‍ പത്ത് എതിരാളികളെ കൈപ്പിടിയിലൊതുക്കിയാണ് സാഹ ഈ നേട്ടം സ്വന്തമാക്കിയത്. ഒമ്പത് ക്യാച്ചുകളുള്ള മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ദക്ഷിണാഫ്രിക്കയുടെ രണ്ട് ഇന്നിങ്സുകളിലുമായി അഞ്ച് വീതം ബാറ്റ്സ്മാന്‍മാര്‍ക്കാണ് സാഹ കൂടാരത്തിലേക്കുള്ള വഴി തെളിയിച്ചത്.

TAGS :

Next Story