Quantcast

ദേശീയ ജൂനിയർ സ്ക്കൂൾ മീറ്റിന് നാളെ തുടക്കം 

MediaOne Logo

rishad

  • Published:

    5 May 2018 7:59 AM GMT

ദേശീയ ജൂനിയർ സ്ക്കൂൾ മീറ്റിന് നാളെ തുടക്കം 
X

ദേശീയ ജൂനിയർ സ്ക്കൂൾ മീറ്റിന് നാളെ തുടക്കം 

മധ്യപ്രദേശിലെ ഭോപ്പാൽ ആതിഥേയത്വം വഹിക്കുന്ന ദേശീയ ജൂനിയർ സ്കൂൾ മീറ്റിന് നാളെ തുടക്കം.

മധ്യപ്രദേശിലെ ഭോപ്പാൽ ആതിഥേയത്വം വഹിക്കുന്ന ദേശീയ ജൂനിയർ സ്കൂൾ മീറ്റിന് നാളെ തുടക്കം. 19 ആംതവണയും കിരീടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരളം. പ്രതീക്ഷയോടെയാണ് കേരള സംഘം പരിശീലനത്തിനായി ട്രാക്കിലിറങ്ങിയത്. ഒന്നര മണിക്കർ നീണ്ട പരിശീലനം. മേൽനോട്ടം വഹിക്കാൻ പത്തോളം ഒഫീഷ്യലുകൾ. ഹരിയാനയേയും മഹാരാഷ്ടയേയും പിന്തള്ളുമെന്ന ആത്മവിശ്വസം. ആകെ 44 ഫൈനലുകൾ. ഈ മാസം ഏഴിന് തുടങ്ങുന്ന മീറ്റ് 12 ന് സമാപിക്കും.

TAGS :

Next Story