Quantcast

ബംഗളൂരു എഫ്‌സിക്ക് സൂപ്പര്‍ കപ്പ് കിരീടം

MediaOne Logo

Subin

  • Published:

    6 Jun 2018 5:21 AM GMT

ബംഗളൂരു എഫ്‌സിക്ക് സൂപ്പര്‍ കപ്പ് കിരീടം
X

ബംഗളൂരു എഫ്‌സിക്ക് സൂപ്പര്‍ കപ്പ് കിരീടം

സുനില്‍ ഛേത്രി ബംഗളൂരു എഫ്‌സിക്ക് വേണ്ടി ഇരട്ടഗോളുകള്‍ നേടി. 

ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് ബംഗളൂരൂ എഫ്‌സിക്ക് സൂപ്പര്‍ കപ്പ് കിരീടം. ഫൈനലില്‍ 4-1ന് ഏകപക്ഷീയമായാണ് ബംഗളൂരു എഫ്‌സി ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചത്. സുനില്‍ ഛേത്രി ബംഗളൂരു എഫ്‌സിക്ക് വേണ്ടി ഇരട്ടഗോളുകള്‍ നേടി.

ഇരുപത്തെട്ടാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. കറ്റ്‌സുമി യുസയുടെ കോര്‍ണര്‍ കിക്ക് ബംഗളൂരു എഫ് സി ഗോളി ഗുര്‍പ്രീത് സിംങ് തട്ടിയകറ്റിയെങ്കിലും അസുമാന ക്രോമ പുറം കൊണ്ട് തട്ടി പന്തിനെ ഗോളാക്കി മാറ്റുകയായിരുന്നു.

രാഹുല്‍ ബേകെയുടെ ഹഡറിലൂടെ മുപ്പത്തിയൊമ്പതാം മിനുറ്റില്‍ ബംഗളൂരു എഫ്‌സി ഗോള്‍ മടക്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയിലായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ സമദ് മാലിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ഈസ്റ്റ് ബംഗാള്‍ പത്തുപേരിലേക്ക് ചുരുങ്ങിയിരുന്നു. രണ്ടാംപകുതിയില്‍ ഈ ആനുകൂല്യം മുതലാക്കിയ ബംഗളൂരു എഫ്‌സി മത്സരവും കിരീടവും സ്വന്തമാക്കി.

അറുപത്തൊമ്പതാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെ സുനില്‍ ഛേത്രി ബംഗളൂരുവിനെ മുന്നിലെത്തിച്ചു. എഴുപത്തൊമ്പതാം മിനുറ്റില്‍ മിക്കു ലീഡ് 3-1ആക്കി ഉയര്‍ത്തി. തൊണ്ണൂറാം മിനുറ്റില്‍ ഹെഡ്ഡറിലൂടെ ഛേത്രി രണ്ടാം ഗോളും നേടിയതോടെ സ്‌കോര്‍ 4-1 ആയി.

TAGS :

Next Story