Quantcast

കാനഡയും ആസ്‌ട്രേലിയയും ടോക്യോ ഒളിംപിക്‌സിനില്ല

കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലേയും ഒളിംപിക്‌സ് സമിതികള്‍ നിര്‍ണ്ണായക തീരുമാനമെടുത്തിരിക്കുന്നത്. 2021ലേക്ക് ഒളിംപിക്‌സ് മാറ്റണമെന്ന് ആവശ്യം...

MediaOne Logo

Web Desk

  • Published:

    23 March 2020 7:24 AM GMT

കാനഡയും ആസ്‌ട്രേലിയയും ടോക്യോ ഒളിംപിക്‌സിനില്ല
X

കൊറോണ വൈറസ് ഒളിംപിക്‌സിന് ശക്തമായ ഭീഷണിയാകുമെന്നതിന്റെ സൂചനകള്‍ കൂടുതല്‍ ശക്തമാക്കികൊണ്ട് കാനഡയും ആസ്‌ട്രേലിയയും തങ്ങളുടെ കായികതാരങ്ങളെ ടോക്യോ ഒളിംപിക്‌സിന് അയക്കില്ലെന്ന് വ്യക്തമാക്കി. കോവിഡ് 19 അന്താരാഷ്ട്രതലത്തില്‍ ഭീതി പരത്തിക്കൊണ്ട് പരക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കാനഡയുടേയും ആസ്‌ട്രേലിയയുടേയും തീരുമാനം.

കാനഡയാണ് ആദ്യമായി ഒളിംപിക്‌സില്‍ നിന്നും പിന്മാറുന്നുവെന്ന വിവരം അറിയിച്ചത്. പിന്നാലെ ആസ്‌ട്രേലിയയും നിലപാട് വ്യക്തമാക്കുകയായിരുന്നു. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലേയും ഒളിംപിക്‌സ് സമിതികള്‍ നിര്‍ണ്ണായക തീരുമാനമെടുത്തിരിക്കുന്നത്. രണ്ട് രാജ്യങ്ങളും ഒളിംപിക്‌സ് 2021ലേക്ക് നീട്ടിവെക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.

ये भी पà¥�ें- ഒളിംപിക്‌സ് നീട്ടിയേക്കും, അന്തിമതീരുമാനത്തിന് ഐ.ഒ.സി

പൊതുവില്‍ ലോകത്തിന്റെയും പ്രത്യേകിച്ച് കായികതാരങ്ങളുടേയും ആരോഗ്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് കനേഡിയന്‍ ഒളിംപിക് കമ്മറ്റി ഞായറാഴ്ച്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച ടെലി കോണ്‍ഫറന്‍സിലൂടെ യോഗം ചേര്‍ന്ന ശേഷമാണ് ആസ്‌ട്രേലിയന്‍ ഒളിംപിക് കമ്മറ്റി തീരുമാനം പ്രഖ്യാപിച്ചത്. കായികതാരങ്ങളുടേയും അവരുടെ പ്രിയപ്പെട്ടവരുടേയും ആരോഗ്യത്തെകൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് ആസ്‌ട്രേലിയ അറിയിച്ചിരിക്കുന്നത്.

ഒളിംപിക്‌സ് റദ്ദാക്കില്ലെന്ന് നേരത്തെ തന്നെ ഐ.ഒ.സി വ്യക്തമാക്കിയിരുന്നു. എന്ത് പ്രതിസന്ധിയുണ്ടെങ്കിലും ജൂലൈ 24ന് ടോക്യോയില്‍ ഒളിംപിക്‌സ് നടക്കുമെന്നായിരുന്നു കഴിഞ്ഞ ഞായറാഴ്ച്ച വരെ ഐ.ഒ.സിയുടെ നിലപാട്. എന്നാല്‍ ഞായറാഴ്ച്ച ചേര്‍ന്ന ഐ.ഒ.സി പ്രതിനിധികളുടെ യോഗം ആഗോള സാഹചര്യം വിലയിരുത്തിയ ശേഷം നാല് ആഴ്ച്ചക്കകം ഒളിംപിക്‌സിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ये भी पà¥�ें- ഒളിംപിക്‌സ് നടന്നാല്‍ ഇന്ത്യ പങ്കെടുക്കുമെന്ന് ഐ.ഒ.എ ഒഫീഷ്യല്‍

മാസങ്ങളോ ഒരു വര്‍ഷം തന്നെയോ ഒളിംപിക്‌സ് നീട്ടിവെക്കാന്‍ സാധ്യത ഏറെയാണ്. ഇക്കാര്യം തീരുമാനിക്കാന്‍ ഏപ്രില്‍ അവസാനം വരെയാണ് ഐ.ഒ.സി സാവകാശം ചോദിച്ചിരിക്കുന്നത്. ഒളിംപിക്‌സ് നടക്കുകയാണെങ്കില്‍ എന്തെല്ലാം പ്രതിസന്ധികളുണ്ടെങ്കിലും പങ്കെടുക്കുമെന്നാണ് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ ഇതുവരെയുള്ള നിലപാട്.

TAGS :

Next Story