Quantcast

ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചേക്കും; തീരുമാനം നിര്‍ണായക യോഗത്തിന് ശേഷം

മെയ് 26നും 28നും ചേരുന്ന ഐസിസി യോഗത്തില്‍ ട്വന്റി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. മൂന്ന് കാര്യങ്ങളാണ് ഈ ഐസിസി യോഗത്തില്‍ പ്രധാനമായും അജണ്ടയില്‍ വരിക

MediaOne Logo

  • Published:

    22 May 2020 10:18 AM GMT

ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചേക്കും; തീരുമാനം നിര്‍ണായക യോഗത്തിന് ശേഷം
X

ഈ വര്‍ഷം നടക്കാനിരുന്ന ട്വന്റി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരും. കോവിഡ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിശ്ചയിച്ചിരുന്നത് പോലെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് ഐസിസി.

എപ്പോള്‍ ടി20 ലോകകപ്പ് നടത്താമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ക്രിക്കറ്റ് ആസ്ട്രേലിയയും ഐസിസിയും. അതിനായി ചേരുന്ന നിര്‍ണായക യോഗത്തില്‍ ചര്‍ച്ചയാവാനിടയുള്ള കാര്യങ്ങള്‍ ഇതെല്ലാമായിരിക്കും.

2021 ഫെബ്രുവരി - മാര്‍ച്ചില്‍ ടൂര്‍ണമെന്റ് നടത്തുന്നതിനോട് അനുകൂലമായാണ് ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ പ്രതികരണം. എന്നാല്‍ അത് ഐപിഎല്ലിനേയും, ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനത്തേയും ബാധിക്കും. ഇന്ത്യ പങ്കെടുക്കുന്ന ഐസിസി ടൂര്‍ണമെന്‍റുകളുടെയും ഇന്ത്യയുടെ ഉഭയകക്ഷി പരമ്പരകളുടേയും സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ ഇന്ത്യ ഇതിനോട് അനുകൂലമായി പ്രതികരിച്ചേക്കില്ല.

2021ലെ ട്വന്റി20 ലോകകപ്പിന്റെ ആതിഥേയത്വം ആസ്‌ട്രേലിയക്ക് ഇന്ത്യ നല്‍കുകയും, 2022ല്‍ ഇന്ത്യയില്‍ ട്വന്റി20 ലോകകപ്പ് നടത്തുക എന്നതുമാണ് മുമ്പിലുള്ള മറ്റൊരു വഴി. എന്നാല്‍ അതിന് ഇന്ത്യ തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 2021ലെ ലോകകപ്പ് ഇന്ത്യയില്‍ നടത്തുകയും, 2022 ലോകകപ്പിന് ആസ്‌ട്രേലിയ വേദിയാവുകയും ചെയ്യുക എന്നതാണ് മറ്റൊരു നിര്‍ദേശം.

മെയ് 26നും 28നും ചേരുന്ന ഐസിസി യോഗത്തില്‍ ട്വന്റി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. മൂന്ന് കാര്യങ്ങളാണ് ഈ ഐസിസി യോഗത്തില്‍ പ്രധാനമായും അജണ്ടയില്‍ വരിക. ട്വന്റി20 ലോകകപ്പ് മാറ്റി വെക്കുന്നത്. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് തിയതി. ചെയര്‍മാന്റെ ഉത്തരവാദിത്തങ്ങള്‍‍.

TAGS :

Next Story