Quantcast

മെസ്സിയെ കൈകാര്യം ചെയ്യാൻ എളുപ്പമല്ല - മുൻ ബാഴ്‌സ കോച്ച്

കളിക്കാരൻ എന്നതിലപ്പുറം മെസിക്ക് മറ്റൊരു വശമുണ്ട്. അത് കൈകാര്യം ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ട്.

MediaOne Logo

  • Published:

    1 Nov 2020 7:12 AM GMT

മെസ്സിയെ കൈകാര്യം ചെയ്യാൻ എളുപ്പമല്ല - മുൻ ബാഴ്‌സ കോച്ച്
X

സൂപ്പർ താരം ലയണൽ മെസിയെ 'മാനേജ് ചെയ്യാൻ' പ്രയാസമാണെന്ന് മുൻ ബാഴ്‌സലോണ കോച്ച് ക്വിക്ക് സെറ്റിയൻ. മെസി എക്കാലത്തെയും മികച്ച കളിക്കാരനാണെന്നും മഹാന്മാരായ മറ്റ് കളിക്കാരേക്കാൾ മികവ് അർജന്റീനാ താരത്തിനുണ്ടെന്നും 'എൽ പാരിസ്' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സെറ്റിയൻ പറഞ്ഞു. 2019-20 സീസണിൽ ബാഴ്‌സലോണയെ പരിശീലിപ്പിച്ച സെറ്റിയൻ, ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോടേറ്റ 2-8 തോൽവിയെ തുടർന്നാണ് ചുമതലയിൽ നിന്ന് പുറത്തായത്.

'മെസ്സി എക്കാലത്തെയും മികച്ചവനാണെന്നാണ് എന്റെ അഭിപ്രായം. മഹാന്മാരായ മറ്റ് കളിക്കാരും ഉണ്ടായിട്ടുണ്ട്. എങ്കിലും, ഈ പയ്യനെപ്പോലെ വർഷങ്ങളോളം മികവ് പുലർത്താൻ അവർക്കൊന്നും കഴിഞ്ഞിട്ടില്ല.' സെറ്റിയൻ പറയുന്നു.

'മെസ്സിയെ മാനേജ് ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. അയാളിൽ മാറ്റമുണ്ടാക്കാൻ ഞാനാരാണ്? ബാഴ്‌സലോണ മെസിയെ അയാളായിത്തന്നെയാണ് വർഷങ്ങളോളം സ്വീകരിച്ചത്. ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല.'

'കളിക്കാരൻ എന്നതിലപ്പുറം മെസിക്ക് മറ്റൊരു വശമുണ്ട്. അത് കൈകാര്യം ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ട്. അത് പല കളിക്കാരിലും ഉണ്ടാകുന്നതാണ്. മൈക്കൽ ജോർദാന്റെ ഡോക്യുമെന്ററി കണ്ടാൽ അക്കാര്യം മനസ്സിലാക്കാം. നമ്മൾ പ്രതീക്ഷിക്കാത്ത പലതാവും അവരിൽ കാണുക.'

'മെസ്സി അന്തർമുഖനാണ്. അയാൾക്ക് ഇഷ്ടമുള്ള രീതിയിൽ നമ്മൾ പെരുമാറേണ്ടി വരും. അയാൾ അധികം സംസാരിക്കില്ല.' സെറ്റിയൻ പറഞ്ഞു.

TAGS :

Next Story