Quantcast

സുധീര്‍കുമാര്‍ ഇന്ത്യയുടെ ആദ്യ ഏകദിനം കണ്ടു, മലമുകളില്‍ നിന്ന്

സ്റ്റേഡിയത്തിലേക്ക് ആളുകള്‍ക്ക് വിലക്കുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം സുധീര്‍ കണ്ടു, ഒരു മലമുകളില്‍ നിന്ന്. പൂനെയിലെ ഒരു കുന്നിന്‍ മുകളില്‍ നിന്നാണ് അദ്ദേഹം ഇന്ത്യയുടെ മത്സരം വീക്ഷിച്ചത്.

MediaOne Logo

Web Desk

  • Published:

    24 March 2021 10:31 AM GMT

സുധീര്‍കുമാര്‍ ഇന്ത്യയുടെ ആദ്യ ഏകദിനം കണ്ടു, മലമുകളില്‍ നിന്ന്
X

സുധീര്‍കുമാര്‍ ചൗധരിയെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെപ്പോലെയാണ് സുധീറിനെ ആരാധകരും ഇന്ത്യന്‍ ടീമും തന്നെ കാണുന്നത്. ദേഹത്ത് ത്രിവര്‍ണം പൂശി സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരും പ്രസിദ്ധമായ ജേഴ്‌സി നമ്പറുമായി എത്തുന്ന സുധീര്‍, എവിടെ ഇന്ത്യയുടെ മത്സരം നടന്നാലും അവിടെ ഇന്ത്യന്‍ പതാകയുമായി എത്തും. ഇന്ത്യയുടെ മത്സരം കണ്ടില്ലെങ്കില്‍ സുധീറിന് എന്തോപോലെയാണ്.

കോവിഡ് കാരണം സ്റ്റേഡിയത്തിലേക്ക് ആളുകള്‍ക്ക് വിലക്കുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം സുധീര്‍ കണ്ടു, ഒരു മലമുകളില്‍ നിന്ന്. പൂനെയിലെ ഒരു കുന്നിന്‍ മുകളില്‍ നിന്നാണ് അദ്ദേഹം ഇന്ത്യയുടെ മത്സരം വീക്ഷിച്ചത്. സുധീര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം നടന്നത്. ഈ സ്റ്റേഡിയത്തിന് സമീപത്തായുള്ള മലമുകളില്‍ നിന്നാണ് സുധീര്‍ കളി കണ്ടത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇതെ വേദിയില്‍ തന്നെയാണ് അരങ്ങേറുന്നത്.

ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ വിജയം 66 റണ്‍സിനായിരുന്നു. ഏഴ് വിക്കറ്റിന് 317 റൺസെടുത്ത ഇന്ത്യയുടെ വെല്ലുവിളി പിന്തുടർന്ന ഇം​ഗ്ലണ്ടിന് 251 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി.ഓപ്പണർ ശിഖർ ധവാൻ (98 റൺസ്) മുന്നിൽ നിന്ന് നയിച്ച ബാറ്റിങ്ങും, അരങ്ങേറ്റ മത്സരത്തിൽ തന്നെ നാല് വിക്കറ്റ് പിഴുത പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റെടുത്ത ശ്രദുൽ താക്കൂറൂം നയിച്ച ബൗളിങ്ങിനും മുന്നിൽ ഇം​ഗ്ലണ്ടിന് വിജയം അപ്രാപ്യമാവുകയായിരുന്നു. ഇം​ഗ്ലണ്ടിനായി ബെയർസ്റ്റോയും (66 പന്തിൽ 94) ജെയ്സണ്‍ റോയും (35 പന്തില്‍ 46) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story