Quantcast

മദ്യകമ്പനിയുടെ ലോഗോയുള്ള ജേഴ്‌സി അണിയില്ലെന്ന് മൊയിന്‍ അലി

7 കോടി രൂപക്കാണ് മൊയിന്‍ അലിയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    4 April 2021 10:39 AM GMT

മദ്യകമ്പനിയുടെ ലോഗോയുള്ള ജേഴ്‌സി അണിയില്ലെന്ന് മൊയിന്‍ അലി
X

തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യകമ്പനികളുടെ ലോഗോ മാറ്റണം എന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മുഈന്‍ അലിയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മതപരമായ കാരണങ്ങള്‍ ചൂണ്ടിയാണ് മുഈന്‍ അലിയുടെ ആവശ്യം ഉന്നയിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്‌സിയിലെ എസ്.എന്‍.ജെ10000 എന്ന ലോഗോയാണ് മുഈന്‍ അലിയുടെ ജേഴ്‌സിയില്‍ നിന്ന് നീക്കുക.

ഇംഗ്ലണ്ട് ടീമിന്റെ ജേഴ്‌സിയിലും മദ്യ കമ്പനികളുടെ ലോഗോ ജേഴ്‌സിയില്‍ മുഈന്‍ അലി അനുവദിക്കാറില്ല.

7 കോടി രൂപയ്ക്കാണ് മൊയിന്‍ അലിയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. മുഈന്‍ അലി 2018 മുതല്‍ മൂന്ന് സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് മൊഈന്‍ അലി കളിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story