ടി20: ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്, റിഷഭ് പന്ത് പുറത്ത്

ടിം ഡേവിഡിന് അരങ്ങേറ്റാവസരം നൽകുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ നിരയിൽ പന്തിന് അവസരമില്ല

MediaOne Logo

Web Desk

  • Updated:

    2022-09-20 13:35:25.0

Published:

20 Sep 2022 1:33 PM GMT

ടി20: ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്, റിഷഭ് പന്ത് പുറത്ത്
X

മൊഹാലി: ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മൊഹാലിയില്‍ രാത്രി 7.30 നാണ് മത്സരം. ടിം ഡേവിഡിന് അരങ്ങേറ്റാവസരം നൽകുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ നിരയിൽ പന്തിന് ടീമിൽ അവസരമില്ല. ജസ്പ്രീത് ബുംറയും കളിക്കുന്നില്ല. അതേ സമയം ടീമിലേക്ക് അക്സര്‍ പട്ടേലും യൂസുവേന്ദ്ര ചഹാലും എത്തി.

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഫൈനലിലെത്താതെ പുറത്തായ ഇന്ത്യ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്‍പ് ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച ടീമിനെയാണ് ഇന്ത്യയൊരുക്കിയിരിക്കുന്നത്. ഫോമിലേക്ക് തിരിച്ചെത്തിയ കോഹ്‌ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഏഷ്യാ കപ്പിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു.TAGS :

Next Story