Quantcast

വിൻഡീസിനെ 'കറക്കി വീഴ്ത്തി' ഇന്ത്യൻ ബോളർമാർ;അവസാനത്തെ ട്വന്റി20യിലും ജയം

ഇന്ത്യൻ ബാറ്റിങ്ങിൽ 40 പന്തിൽ 64 റൺസെടുത്ത ഓപണർ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറർ

MediaOne Logo

Web Desk

  • Published:

    7 Aug 2022 6:57 PM GMT

വിൻഡീസിനെ കറക്കി വീഴ്ത്തി ഇന്ത്യൻ ബോളർമാർ;അവസാനത്തെ ട്വന്റി20യിലും ജയം
X

ലൗഡർഹിൽ: വിൻഡീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20യിലും ഇന്ത്യയ്ക്ക് ജയം. മത്സരത്തിൽ വെസ്റ്റിൻഡീസിനെ 88 റൺസിനണ് ഇന്ത്യ തോൽപ്പിച്ചത്. 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 100 റൺസെടുക്കാനേ സാധിച്ചുള്ളൂ. അതിനിടെ എല്ലാവരും പുറത്താകുകയായിരുന്നു. ടോസ് നേടി ബാറ്റ് ചെയ്ത സന്ദർശകർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188ലെത്തി. രോഹിത് ശർമക്ക് വിശ്രമം നൽകിയപ്പോൾ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിച്ചു.

ഇന്ത്യൻ ബാറ്റിങ്ങിൽ 40 പന്തിൽ 64 റൺസെടുത്ത ഓപണർ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറർ. ദീപക് ഹൂഡ 25 പന്തിൽ 38ഉം ക്യാപ്റ്റൻ പാണ്ഡ്യ 16 പന്തിൽ 28ഉം റൺസ് നേടി മടങ്ങി. 11 പന്തിൽ 15 റൺസെടുത്ത് സഞ്ജു സാംസണും പുറത്തായി.

ഇഷാൻ കിഷൻ (11), ദിനേശ് കാർത്തിക് (12), അക്‌സർ പട്ടേൽ (ഒമ്പത്) എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്മാരുടെ സംഭാവനകൾ. വിൻഡീസ് നിരയിൽ 35 പന്തിൽ 56 റൺസെടുത്ത ഷിംറോൺ ഹെറ്റ്‌മെയർക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. ഇന്ത്യയ്ക്കായി അക്ഷർ പട്ടേലും കുൽദീപ് യാദവും മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ രവി ബിഷ്‌നോയി നാല് വിക്കറ്റെടുത്തു. ഇതോടെ പരമ്പര ഇന്ത്യ 4-1ന് നേടി.

TAGS :

Next Story