Quantcast

രക്ഷകനായി ഗെയ്ക്‌വാദ്; മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

മുംബൈ ഇന്ത്യന്‍സിന് വേണ്ടി ട്രന്റ് ബോള്‍ട്ടും ആദം മില്‍നെയും ജസ്പ്രീത് ബുറയും രണ്ട് വിക്കറ്റുകള്‍ വീതം നേടി

MediaOne Logo

Web Desk

  • Updated:

    2021-09-19 16:02:16.0

Published:

19 Sep 2021 4:00 PM GMT

രക്ഷകനായി ഗെയ്ക്‌വാദ്; മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍
X

ഐപിഎല്‍ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ 6 വിക്കറ്റ് നഷ്ടത്തില്‍156 റണ്‍സ് എടുത്തു. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണര്‍ റിതുരാജ് ഗെയ്ക്‌വാദ് നടത്തിയ പ്രകടനമാണ് അവര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. റിതുരാജ് പുറത്താകാതെ 88 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ബ്രാവോ നടത്തിയ വെടിക്കെട്ടും ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുന്നതിന് സഹായകരമായി.

തകര്‍ച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ആദ്യ മൂന്ന് ഓവറുകളില്‍ മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. മൂന്നാമനായി എത്തിയ അമ്പാട്ടി റായിഡു മില്‍നെയുടെ പന്ത് കൈയ്യില്‍ കൊണ്ട് പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയത് ചെന്നൈയ്ക്ക് തിരിച്ചടിയായി.

ഒന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ ഫാഫ് ഡുപ്ലസിയും രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ മൊയില്‍ അലിയും കൂടാരം കയറി. രണ്ടുപേരും റണ്‍സൊന്നും എടുക്കാതെയാണ് മടങ്ങിയത്. റായിഡു റിട്ടയേഡ് ഹട്ടായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സുരേഷ് റെയ്‌ന നാല് റണ്‍സ് സംഭാവന നല്‍കി മടങ്ങി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോനി മൂന്ന് റണ്‍സെടുത്ത് പുറത്തായി.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി ട്രന്റ് ബോള്‍ട്ടും ആദം മില്‍നെയും ജസ്പ്രീത് ബുറയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

TAGS :

Next Story