Quantcast

രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 150 റണ്‍സ് വിജയലക്ഷ്യം

രാജസ്ഥാന്‍ നിരയില്‍ എവിന്‍ ലൂയിസാണ് ടോപ് സ്‌കോറര്‍

MediaOne Logo

Web Desk

  • Updated:

    2021-09-29 15:56:36.0

Published:

29 Sep 2021 3:55 PM GMT

രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 150 റണ്‍സ് വിജയലക്ഷ്യം
X

രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 150 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി രാജസ്ഥാന്‍ 149 റണ്‍സ് എടുത്തു. രാജസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ എവിന്‍ ലൂയിസും ജയ്‌സ്വാളും മികച്ച തുടക്കമായിരുന്നു നല്‍കിയത്. എന്നാല്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് മുതല്‍ രാജസ്ഥാന്‍ തകരുകയായിരുന്നു. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 19 റണ്‍സ് നേടി പുറത്തായത് ടീമിന് തിരിച്ചടിയായി.

രാജസ്ഥാന്‍ നിരയില്‍ എവിന്‍ ലൂയിസാണ് ടോപ് സ്‌കോറര്‍. ലൂയിസ് 58 റണ്‍സാണ് ടീമിനായി നേടിയത്. ബാംഗ്ലൂരിന് വേണ്ടി ഗാര്‍ട്ടണും ക്രിസ്റ്റിയനും ഓരോ വിക്കറ്റും ചഹല്‍, ഷഹബാസ്അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റു വീതം നേടി. ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റും നേടി.

നിലവില്‍ പോയന്റ് പട്ടികയില്‍ ബാംഗ്ലൂര്‍ മൂന്നാമതും രാജസ്ഥാന്‍ ഏഴാമതുമാണ്. ഈ സീസണിലെ ആദ്യപാദ മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാനെ ബാംഗ്ലൂര്‍ പത്തുവിക്കറ്റിന് തകര്‍ത്തിരുന്നു. ഇതുവരെ 24 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂര്‍ 11 മത്സരങ്ങളില്‍ വിജയിച്ചു. 10 മത്സരങ്ങളില്‍ ജയം രാജസ്ഥാനെ പക്ഷത്തുനിന്നു.


TAGS :

Next Story