Quantcast

ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് 135 റണ്‍സ് വിജയലക്ഷ്യം

രാജസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ജേസണ്‍ റോയ് തുടക്കത്തില്‍ തന്നെ പുറത്തായതാണ് ഹൈദരാബാദിന് തിരിച്ചടിയായത്

MediaOne Logo

Web Desk

  • Updated:

    2021-09-30 15:42:24.0

Published:

30 Sep 2021 3:41 PM GMT

ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് 135 റണ്‍സ് വിജയലക്ഷ്യം
X

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 135 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുത്തു. രാജസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ജേസണ്‍ റോയ് തുടക്കത്തില്‍ തന്നെ പുറത്തായതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. രണ്ടു റണ്‍സെടുത്ത റോയിയെ ഹേസല്‍വുഡാണ് പുറത്താക്കിയത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ വില്യസണും 11 റണ്‍സ് മാത്രമാണ് ടീമിനായി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

ഓപ്പണറായി ഇറങ്ങിയ വൃന്ദിമാന്‍ സാഹയാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറര്‍. 46 പന്ത് നേരിട്ട് സാഹ 44 റണ്‍സെടുത്തു. പ്രിയം ഗാര്‍ഗ് ഏഴും അഭിഷേക് വര്‍മ്മ 18 ഉം അബ്ദുല്‍ സമദ് 18 റണ്‍സും എടുത്ത് പുറത്തായപ്പോള്‍ ഹോള്‍ഡര്‍ 5 റണ്‍സാണ് എടുത്തത്.

ചെന്നൈയ്ക്കായി ഹേസല്‍വുഡ് മൂന്നു വിക്കറ്റും ഡ്വെയിന്‍ ബ്രാവോ രണ്ടു വിക്കറ്റും നേടിയപ്പോള്‍ ശര്‍ദുല്‍ ഠാക്കൂര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ സണ്‍റൈസേഴ്സിന് പ്ലേ ഓഫ് സ്വപ്നം കാണാന്‍ പറ്റൂ. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രം പോര മറ്റ് ടീമുകളുടെ ഫലവും സണ്‍റൈസേഴ്സിന്റെ പ്ലേ ഓഫ് പ്രവേശനത്തിന് പ്രധാന ഘടകമാകും. നിലവില്‍ വിദൂര സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.

TAGS :

Next Story