Quantcast

ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ ആദ്യം ബാറ്റുചെയ്യും

സഞ്ജു ഒഴികെ മറ്റൊരു ബാറ്റ്‌സ്മാനും സ്ഥിരത കണ്ടെത്തുന്നില്ല എന്നതാണ് രാജസ്ഥാനെ കുഴയ്ക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 Sep 2021 1:47 PM GMT

ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ ആദ്യം ബാറ്റുചെയ്യും
X

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ രാജസ്ഥാന്‍ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ബാംഗ്ലൂര്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, സഞ്ജു ഒഴികെ മറ്റൊരു ബാറ്റ്‌സ്മാനും സ്ഥിരത കണ്ടെത്തുന്നില്ല എന്നതാണ് രാജസ്ഥാനെ കുഴയ്ക്കുന്നത്. 10 ഇന്നിങ്‌സില്‍ നിന്ന് 433 റണ്‍സ് ആണ് സഞ്ജു നേടിയത്. എന്നാല്‍ രാജസ്ഥാന്‍ നിരയില്‍ മറ്റൊരു താരം പോലും 200 റണ്‍സിന് അപ്പുറം കടന്നിട്ടില്ല. മറുവശത്ത് മുംബൈയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. 10 കളിയില്‍ നിന്ന് ആറ് ജയവും നാല് തോല്‍വിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 10 കളിയില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍.

മാക്‌സ്വെല്ലും കോലിയും മുംബൈക്കെതിരെ അര്‍ധ ശതകം കണ്ടെത്തിയത് ബാംഗ്ലൂര്‍ ബാറ്റിങ്ങിന് ആശ്വാസമാണ്. പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് മുംബൈക്കെതിരെ ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ നിന്ന് വന്നത്. ഹാട്രിക്കോടെ നാല് വിക്കറ്റ് വീഴ്ത്തി ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റുമായി ചഹലും രണ്ട് വിക്കറ്റ് വീഴ്ത്തി മാക്സ്വെല്ലും തിളങ്ങിയിരുന്നു.

ആദ്യ ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്: എവിന്‍ ലൂയിസ്, യശ്വസി ജയ്‌സ്വാള്‍,സഞ്ജു സാംസണ്‍, ലിയാം ലിവിങ്‌സ്റ്റണ്‍, മഹിപാല്‍ ലോംറോര്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാതിയ, ക്രിസ് മോറിസ്, കാര്‍ത്തിക് ത്യാഗി, ചേതന്‍ സക്കറിയ, മുസ്തഫിസുര്‍ റഹ്‌മാന്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവദത്ത് പടിക്കല്‍, ശ്രീകാര്‍ ഭരത്, ഗ്ലെന്‍ മാക്‌സവെല്‍, ഡീവില്ലിയേഴ്‌സ്, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ടണ്‍, ഷഹബാസ് അഹമദ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹല്‍.

TAGS :

Next Story