Quantcast

നവോമി ഒസാക്ക, യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ചാമ്പ്യൻ

MediaOne Logo

Web Desk

  • Published:

    9 Sep 2018 2:17 AM GMT

നവോമി ഒസാക്ക, യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ചാമ്പ്യൻ
X

നവോമി ഒസാക്ക യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ചാമ്പ്യൻ. ഫൈനലിൽ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ആദ്യ ഗ്രാൻസ്ലാം ഒസാക്ക സ്വന്തമാക്കിയത്. ജപ്പാന് വേണ്ടി ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ താരം കൂടിയാണ് ഒസാക്ക.

നവോമി ഒസാക്ക എന്ന ഇരുപത് വയസ്സുകാരി തോൽപ്പിച്ചത് സെറീന വില്യംസ് എന്ന ഇതിഹാസത്തിനൊപ്പം ചരിത്രത്തെയും. 23 തവണ ഗ്രാൻസ്ലാം നേടിയ സെറീനയെ പകപ്പും പരിഭ്രമവുമില്ലാതെ നേരിട്ട ഒസാക്കക്ക് ആദ്യ ഗ്രാൻസ്ലാം നേട്ടത്തിന് രണ്ട് സെറ്റുകളുടെ സമയം മാത്രമാണ് വേണ്ടി വന്നത്. ആദ്യ സെറ്റിൽ സെറീനക്ക് ഒരവസരവും നൽകാതെയായിരുന്നു ജപ്പാൻ താരത്തിന്റെ മുന്നേറ്റം. സെറീനയുടെ പിഴവുകൾ കൂടി ആയപ്പോൾ ആ സെറ്റ് 6-2ന് ഒസാക്ക സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ആദ്യം മുന്നിട്ട് നിന്നത് സെറീന. പിന്നീട് ഒസാക്കയുടെ തിരിച്ച് വരവ്. ഇതിനിടെ ചെയർ അംപയറുമായി സെറീന വില്യംസിന്റെ തർക്കം. ഒടുവിൽ 6-4ന് രണ്ടാം സെറ്റും മത്സരവും ഒസാക്കക്ക്.

TAGS :

Next Story