Quantcast

അഞ്ച് സെറ്റ് ത്രില്ലറില്‍ ജോക്കോവിച്ചിന് ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം

എട്ടാം തവണയാണ് ജോക്കോവിച്ച് ആസ്‌ട്രേലിയന്‍ ഓപണ്‍ നേടുന്നത്. ഇതോടെ 32കാരന്‍ ജോക്കോയുടെ പേരില്‍ 17 ഗ്രാന്റ് സ്ലാമുകളായി...

MediaOne Logo

Web Desk

  • Published:

    2 Feb 2020 1:45 PM GMT

അഞ്ച് സെറ്റ് ത്രില്ലറില്‍ ജോക്കോവിച്ചിന് ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം
X

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം. അഞ്ചാം സീഡ് ഓസ്ട്രിയക്കാരന്‍ ഡൊമിനിക് തീമിനെയാണ് ജോക്കോവിച്ച് തോല്‍പിച്ചത്. സ്‌കോര്‍ 6-4, 4-6, 2-6, 6-3.

ആദ്യ സെറ്റ് ജോക്കോവിച്ച് അനായാസം നേടിയതോടെ കളി മൂന്നു സെറ്റില്‍ തീരുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ തീം തീപ്പൊരിയായപ്പോള്‍ രണ്ടാമത്തേയും മൂന്നാമത്തേയും സെറ്റുകള്‍ ഓസ്ട്രിയക്കാരന്റെ കീശയിലായി. നാലാം സെറ്റും നേടി തീം കിരീടം നേടുമെന്ന കരുതലുകല്‍ തല്ലിക്കെടുത്തിയായിരുന്നു തിരിച്ചുവരവുകളുടെ ആശാനായ ജോക്കോവിച്ച് നാലാം സെറ്റ് 6-3ന് നേടിയത്.

കളിയുടെ ദൈര്‍ഘ്യം കൂടും തോറും കൂടുതല്‍ ഊര്‍ജ്ജസ്വലനാകുന്ന ജോക്കോവിച്ചിന്റെ ശാരീരികക്ഷമതക്ക് മുന്നില്‍ തീം തോറ്റതോടെ അഞ്ചാമത്തേയും അവസാനത്തേതുമായ സെറ്റ് ജോക്കോ 6-4ന് സ്വന്തമാക്കി.

എട്ടാമത്തെ ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടമാണ് ജോക്കോവിച്ച് നേടിയത്. ഇതോടെ ജോക്കോവിച്ചിന് 17 ഗ്രാന്റ് സ്ലാമുകളായി. 20 ഗ്രാന്റ് സ്ലാമുകള്‍ നേടിയ റോജര്‍ ഫെഡററുടെ പേരിലാണ് നിലവില്‍ റെക്കോഡുള്ളത്. റാഫേല്‍ നദാല്‍ 19 ഗ്രാന്റ് സ്ലാമുകളുമായി തൊട്ടുപിറകേയുണ്ട്. 2017 മുതല്‍ ഒരു ഗ്രാന്റ് സ്ലാം പോലും ഈ ത്രിമൂര്‍ത്തികള്‍ക്കല്ലാതെ പുരുഷ ടെന്നീസില്‍ നേടാനായിട്ടില്ല.

TAGS :

Next Story