'ഹിന്ദുക്കളുടെ വലിയ വിജയം'; വിജയ്‌യുടെ കളി കഴിഞ്ഞുവെന്ന് ബിജെപി

തിരുപ്പരന്‍കുണ്‍ട്രം പിടിച്ചെടുക്കാന്‍ പോകുന്ന സിആര്‍പിഎഫ് ടീം എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോയും ബിജെപി പോസ്റ്റ് ചെയ്തു

Update: 2026-11-27 16:57 GMT

ന്യൂഡല്‍ഹി: മധുര തിരുപ്പരന്‍കുണ്‍ട്രം മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ നാളെത്തന്നെ ദീപം തെളിയിക്കണമെന്ന സുപ്രിംകോടതി വിധിക്ക് പിന്നാലെ 'വിജയ്‌യുടെ കളി കഴിഞ്ഞു'വെന്ന് സോഷ്യല്‍മീഡിയ പോസ്റ്റുമായി ബിജെപി. വിധിയെ 'ഹിന്ദുക്കളുടെ വലിയ വിജയം' എന്നാണ് ബിജെപി വിശേഷിപ്പിച്ചത്.

നാളെ ദീപം തെളിയിക്കുമ്പോള്‍ സുരക്ഷാ ചുമതല തമിഴ്നാട് പൊലീസിന് പകരം സിആര്‍പിഎഫിനാണ് കോടതി നല്‍കിയത്. തിരുപ്പരന്‍കുണ്‍ട്രം പിടിച്ചെടുക്കാന്‍ പോകുന്ന സിആര്‍പിഎഫ് ടീം എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോയും ബിജെപി പോസ്റ്റ് ചെയ്തു. സായുധ വാഹനങ്ങളും യുദ്ധ ടാങ്കറുകളും നീങ്ങുന്നതാണ് വീഡിയോ. 

Advertising
Advertising

കേസിലെ സുപ്രിംകോടതിയുടെ ഇന്നത്തെ ഉത്തരവ് വിജയ് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. തിരുപ്പരന്‍കുണ്‍ട്രത്തെ കല്‍ത്തൂണില്‍ കാര്‍ത്തിക മഹാദീപം തെളിക്കാന്‍ ഉത്തരവിട്ടിട്ടും തെളിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച സുപ്രിംകോടതി കോടതിയക്ഷ്യ ഹരജിയില്‍ നടപടിയുമായി മുന്നോട്ടുപോകുകയാണ്. തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മധുര ജില്ലാ കലക്ടര്‍ക്കും തമിഴ്നാട് ഡിജിപിക്കും കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും ചെയ്തു. ക്ഷേത്ര ട്രസ്റ്റിലെ നാല് അംഗങ്ങള്‍ക്കും നോട്ടീസുണ്ട്. 

പ്രഥമദൃഷ്ട്യാ സുപ്രിംകോടതി ഉത്തരവിന്റെ ലംഘനം നടന്നതായാണ് കോടതി ചൂണ്ടിക്കാട്ടിയത്. തമിഴ്നാട്ടില്‍ ഭരണപരമായ കുഴപ്പമുണ്ടെന്ന നിരീക്ഷണവും സുപ്രിംകോടതി നടത്തി. ഇത്തരം സാഹചര്യങ്ങളില്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടേണ്ട സമയം അതിക്രമിച്ചെന്ന് പറഞ്ഞ കോടതി, അല്ലാത്തപക്ഷം ഭരണഘടനാ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടി. നോട്ടീസ് നല്‍കിയ എല്ലാവരും 10 ദിവസത്തിനുള്ളില്‍ മറുപടി സമര്‍പ്പിക്കണം. എല്ലാവരും നേരിട്ട് കോടതിയില്‍ ഹാജരാകണം. ട്രസ്റ്റ് ബോര്‍ഡ് പൂര്‍ണ്ണ പരാജയമാണ്. സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. കോടതിയലക്ഷ്യ ഹരജി ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News