Quantcast

കിരീടത്തിന് 29 വയസ്

മലയാളസിനിമാ ചരിത്രത്തില്‍ ക്ലാസിക്കുകളുടെ കൂട്ടത്തിലാണ് സിബി മലയിലൊരുക്കിയ കിരീടം എന്ന സിനിമ. മലയാളിയുടെ മനസിലേക്ക് ഹെഡ്കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരെയും സേതുമാധവനെയും പറിച്ചു നട്ട സിനിമ. 

MediaOne Logo

Web Desk

  • Published:

    7 July 2018 2:55 PM GMT

കിരീടത്തിന് 29 വയസ്
X

മലയാളസിനിമാ ചരിത്രത്തില്‍ ക്ലാസിക്കുകളുടെ കൂട്ടത്തിലാണ് സിബി മലയിലൊരുക്കിയ കിരീടം എന്ന സിനിമ. മലയാളിയുടെ മനസിലേക്ക് ഹെഡ്കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരെയും സേതുമാധവനെയും പറിച്ചു നട്ട സിനിമ. കിരീടം പിറന്നിട്ട് ഇന്ന് 29 വര്‍ഷം തികയുകയാണ്.

മകന്റെ വളര്‍ച്ചയെ സ്വപ്‌നം കണ്ട ഒരുപാടു അച്ഛന്മാരുടെ പ്രതീകമായിരുന്നു ഹെഡ്‌കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍. സേതുമാധവന്‍ ആ കാലഘട്ടത്തിലെ മലയാളി യുവത്വത്തിന്റെ പ്രതീകവും. വെറും ഒരു സിനിമയല്ലായിരുന്നു കിരീടം. കുടുംബ ബന്ധങ്ങളുടെ സകല തലങ്ങളും സ്പര്‍ശിച്ച ജീവിതാവിഷ്കാരം തന്നെയായിരുന്നു. സിനിമയുടെ ക്ലൈമാക്‌സ്, കണ്ടവര്‍ക്കാര്‍ക്കും മറക്കാന്‍ പറ്റാത്തതായി.

ലോഹിതദാസിന്റെ തൂലികയില്‍ പിറന്ന ശക്തമായ തിരക്കഥക്ക് സിബി മലയില്‍ ചലച്ചിത്ര ഭാഷ്യം നല്‍കിയപ്പോള്‍ തിലകനും മോഹന്‍ലാലിനുമെല്ലാം ലഭിച്ചത് തങ്ങളുടെ അഭിനയ ജീവിതത്തില്‍ മികച്ച കഥാപാത്രങ്ങള്‍. മോഹന്‍ലാലിന്റെ അഭിനയം ദേശീയ ചലച്ചിത്ര ജൂറിയുടെ പരാമര്‍ശം വരെ നേടി. മോഹന്‍രാജ് അവതരിപ്പിച്ച കീരിക്കാടന്‍ ജോസ് മലയാളികള്‍ എന്നും വെറുക്കുന്ന വില്ലനുമായി. മുരളി, പാര്‍വതി, ജഗതി, കൊച്ചിന്‍ ഹനീഫ, ഫിലോമിന, കവിയൂര്‍ പൊന്നമ്മ, ഉഷ, ഒടുവില്‍ തുടങ്ങി എല്ലാവരും കഥാപാത്രങ്ങളായി ജീവിച്ചപ്പോള്‍ സിബി മലയിലെന്ന സംവിധായകന് ലഭിച്ചത് സൂപ്പര്‍ ഹിറ്റ് സിനിമ. ചിത്രം നിര്‍മ്മിച്ച ഉണ്ണി കിരീടം ഉണ്ണിയുമായി. പിറവികൊണ്ട് 29 വര്‍ഷം പിന്നിടുമ്പോളും മലയാളി തെരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങളിലൊന്നാണ് ഇന്നും കിരീടം.

TAGS :

Next Story