Quantcast
MediaOne Logo

എൻ.പി ചെക്കുട്ടി

Published: 28 Nov 2022 10:38 AM GMT

തരൂര്‍ പ്രതിഭാസം നല്‍കുന്ന സൂചനകള്‍

അവഗണനയുടെ കൈപ്പുനീരാവാം ഇത്തവണ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം വന്നപ്പോള്‍ ഒരു കൈ നോക്കാന്‍ തരൂരിനെ പ്രേരിപ്പിച്ചത്. അധ്യക്ഷസ്ഥാനം തരൂരിന് പറ്റിയതല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അതിനായി അദ്ദേഹം രംഗത്ത് ഇറങ്ങിയത്. താനും ഇന്നാട്ടിലുണ്ട്, തനിക്കും നേതൃത്വത്തില്‍ സ്ഥാനം നേടാന്‍ അര്‍ഹതയുണ്ട് എന്ന ഒരു വസ്തുത ചൂണ്ടിക്കാണിക്കുക മാത്രമായിരിക്കാം അദ്ദേഹം ലക്ഷ്യമിട്ടത്.

തരൂര്‍ പ്രതിഭാസം നല്‍കുന്ന സൂചനകള്‍
X

ചായക്കോപ്പയിലെ കൊടുങ്കാറ്റു പോലെ ശശി തരൂര്‍ വിവാദം പെയ്‌തൊഴിഞ്ഞെന്നു കോണ്‍ഗ്രസ്സുകാര്‍ ആശ്വസിക്കുമ്പോഴും കൊയ്ത്തു കഴിഞ്ഞ പാടത്തെ കൊക്കുകള്‍ പോലെ മാധ്യമങ്ങള്‍ അത് വീണ്ടും കൊത്തിപ്പറിക്കുന്നു എന്നാണവരുടെ പരാതി. അതിലല്‍പം തമാശയുണ്ട്. മാധ്യമങ്ങളാണ് പണ്ടുകാലം മുതലേ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെയും ഗ്രൂപ്പ് പണികളുടെയും അണിയറയായി ദീര്‍ഘകാലം നിലനിന്നത്. ഇപ്പോള്‍ അവര്‍ക്കാണ് കേരളത്തിലെ മാധ്യമങ്ങളെ കുറിച്ച് പരാതി.

എന്നാല്‍, എന്തുകൊണ്ടാണ് താരിഖ് അന്‍വര്‍ വന്നു എല്ലാം സബൂറായി, പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്നൊക്കെ പ്രസ്താവിച്ചിട്ടും കോണ്‍ഗ്രസ്സില്‍ അപസ്വരങ്ങള്‍ നിലനിന്നത്? എന്തുകൊണ്ടാണ് തരൂര്‍ പങ്കെടുത്ത പ്രഫഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ഗ്രൂപ്പ് ഭേദമില്ലാതെ യുവനേതാക്കള്‍ തരൂരിനെ പുകഴ്ത്തുകയും അദ്ദേഹം കയ്യാലപ്പറത്തു ഇരിക്കേണ്ട ആളല്ല എന്ന് വീണ്ടും വീണ്ടും ഹൈക്കമാന്റിനെ ഉണര്‍ത്തുകയും ചെയ്തത്?

മൂന്ന് തവണ പാര്‍ലമെന്റില്‍ എത്തിയ അദ്ദേഹം ഒരിക്കല്‍പ്പോലും പാര്‍ട്ടിയുടെ പാര്‍ലമെന്ററി സമിതികളില്‍പ്പോലും ഉയര്‍ന്ന പദവികളില്‍ എത്തിയില്ല. അതേസമയം, കൊണാട്ട് പ്‌ളേസില്‍ വെറുതെ നടന്ന കൂട്ടരെപ്പോലും പിടിച്ചു ദേശീയവക്താക്കളായി അഭിഷേകം ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗസ്. ടോം വടക്കന്‍ എന്നൊരു കഥാപാത്രം ഒരുകാലത്തു കോണ്‍ഗ്രസ് ആസ്ഥാനത്തും പത്താം നമ്പര്‍ ജന്‍പഥിലും സ്ഥിരം കാഴ്ചയായിരുന്നു. ദീര്‍ഘകാലം പാര്‍ട്ടിയുടെ വക്താവ്. ഒരേയൊരു കഴിവ് മലയാളം പോലും നേരെചൊവ്വേ പറയാന്‍ അറിയില്ല എന്നതു മാത്രം.

അതാണ് യഥാര്‍ഥ വിഷയം. എന്തുകൊണ്ട് ശശി തരൂര്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഒരു പുതുതാരമായി ഉയര്‍ന്നുവരുന്നു? കോണ്‍ഗ്രസ്സിന്റെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തില്‍ അദ്ദേഹം അഭികാമ്യനായി എന്തുകൊണ്ട് ഡല്‍ഹിയിലെ നേതാക്കള്‍ക്ക് തോന്നിയില്ല? ഏതാണ്ട് ഒന്നരപതിറ്റാണ്ടായി ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യോജിച്ചാണ് രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, പാര്‍ട്ടിയില്‍ മാന്യമായ ഒരു സ്ഥാനത്തും അദ്ദേഹത്തെ ഇരുത്താന്‍ നേതാക്കള്‍ തയ്യാറായില്ല. മൂന്ന് തവണ പാര്‍ലമെന്റില്‍ എത്തിയ അദ്ദേഹം ഒരിക്കല്‍പ്പോലും പാര്‍ട്ടിയുടെ പാര്‍ലമെന്ററി സമിതികളില്‍പ്പോലും ഉയര്‍ന്ന പദവികളില്‍ എത്തിയില്ല. അതേസമയം, കൊണാട്ട് പ്‌ളേസില്‍ വെറുതെ നടന്ന കൂട്ടരെപ്പോലും പിടിച്ചു ദേശീയവക്താക്കളായി അഭിഷേകം ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗസ്. ടോം വടക്കന്‍ എന്നൊരു കഥാപാത്രം ഒരുകാലത്തു കോണ്‍ഗ്രസ് ആസ്ഥാനത്തും പത്താം നമ്പര്‍ ജന്‍പഥിലും സ്ഥിരം കാഴ്ചയായിരുന്നു. ദീര്‍ഘകാലം പാര്‍ട്ടിയുടെ വക്താവ്. ഒരേയൊരു കഴിവ് മലയാളം പോലും നേരെചൊവ്വേ പറയാന്‍ അറിയില്ല എന്നതു മാത്രം. കാലം കഴിഞ്ഞപ്പോള്‍ വടക്കന്‍ ബി.ജെ.പിയിലേക്ക് പോയി. അതേപോലെ എത്രയോ പേര്‍ തൊഴില്‍ അന്വേഷിച്ചു ഡല്‍ഹിയില്‍ എത്തി കോണ്‍ഗ്രസ്സ് നേതാക്കള്‍ ആയി മാറിയ ചരിത്രമുള്ള നാടാണ് ഇത്. ഇപ്പോഴും നാലക്ഷരം നേരെചൊവ്വേ പറയാന്‍ അറിയാത്ത വക്താക്കളെ ആ പാര്‍ട്ടിയില്‍ കാണാം. ഇവരൊക്കെ എങ്ങനെ നേതാക്കളായി എന്നത് ചോദ്യചിഹ്നം. പൊതുരംഗത്തു ഇന്നുവരെ കണ്ടിട്ടില്ലാത്ത എത്രയോ വേഷങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ മുഖമായി ദേശീയതലത്തിലും പ്രാദേശികതലത്തിലും പ്രത്യക്ഷപ്പെടുന്നു.


ഒരുപക്ഷേ, ഈ അവഗണനയുടെ കൈപ്പുനീരാവാം ഇത്തവണ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം വന്നപ്പോള്‍ ഒരു കൈ നോക്കാന്‍ തരൂരിനെ പ്രേരിപ്പിച്ചത്. അധ്യക്ഷസ്ഥാനം തരൂരിന് പറ്റിയതല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അതിനായി അദ്ദേഹം രംഗത്ത് ഇറങ്ങിയത്. താനും ഇന്നാട്ടിലുണ്ട്, തനിക്കും നേതൃത്വത്തില്‍ സ്ഥാനം നേടാന്‍ അര്‍ഹതയുണ്ട് എന്ന ഒരു വസ്തുത ചൂണ്ടിക്കാണിക്കുക മാത്രമാണ് അദ്ദേഹം ലക്ഷ്യമിട്ടത് എന്ന് സംശയിക്കണം. അപ്പോഴും ഗാന്ധി കുടുംബത്തിന്റെ അപ്രീതി സമ്പാദിക്കാതിരിക്കാന്‍ അദ്ദേഹം കൃത്യമായി കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍, ദൈവം പ്രസാദിച്ചാലും പൂജാരി പിണങ്ങിയാല്‍ അന്നം മുടങ്ങുന്ന നാടാണല്ലോ നമ്മുടേത്. അതിനാല്‍ താരിഖ് അന്‍വര്‍ മുതല്‍ കെ. സി വേണുഗോപാല്‍ വരെയുള്ളവര്‍ പാര്‍ട്ടിയിലെ കിങ്‌മേക്കര്‍മാര്‍ ആയി വിലസിയപ്പോഴും തരൂരിന് കയ്യാലപ്പുറത്താണ് അത്താഴം വിധിച്ചത്.

അതാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ ശക്തമായി രംഗത്തു വരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അത് കുറിക്കു കൊണ്ടു. ഒമ്പതിനായിരം വോട്ടര്‍മാരില്‍ ആയിരത്തില്‍ ഏറെപ്പേരുടെ പിന്തുണ തരൂര്‍ നേടി. ഇന്ന് പാര്‍ട്ടിയെ നയിക്കുന്ന പ്രമാണിമാര്‍ ആരെങ്കിലും നിന്നെങ്കില്‍ അതിന്റെ നാലിലൊന്ന് വോട്ടുപോലും അവര്‍ക്ക് കിട്ടാനിടയില്ല എന്നതാണ് സത്യം. എന്നിട്ടും വൈതാളികര്‍ പാര്‍ട്ടിയുടെ നേതാക്കളായി തുടര്‍ന്നു. ജനപിന്തുണയുള്ളവര്‍ പുറത്തു കാത്തുനിന്നു.


എ.ഐ.സി.സി തെരഞ്ഞെടുപ്പിന് ശേഷമെങ്കിലും തരൂരിനു പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ഉള്ള പിന്തുണ കണക്കിലെടുത്തു മാന്യമായ പദവി കല്‍പിച്ചു നല്‍കപ്പെടും എന്ന പ്രതീക്ഷയും അസ്തമിച്ച മട്ടാണ്. ഗുജറാത്തിലും ഹിമാചലിലും പാര്‍ട്ടി പ്രചാരക സംഘത്തില്‍ പോലും അദ്ദേഹം ഇടം നേടിയില്ല. എന്തുകൊണ്ട് എന്നറിയാന്‍ പാഴൂര്‍പ്പാടി വരെ പോകേണ്ട. ആസ്ഥാന മണ്ഡപത്തില്‍ ഇരുന്ന് വലകള്‍ നെയ്യുന്ന എട്ടുകാലികളെ നോക്കിയാല്‍ മതി. തങ്ങള്‍ക്കു ഏതെങ്കിലും തരത്തില്‍ ഭീഷണി ഉയര്‍ത്താന്‍ ഇടയുള്ള ആരെയും അടുപ്പിക്കാതിരിക്കുക എന്നതാണ് അവരുടെ നയം. പലരും മനം മടുത്തു ബി.ജെ.പിയില്‍ ചെന്ന് ചേക്കേറി. സത്യത്തില്‍ ബി.ജെ.പിയുടെ ഒരു പ്രധാന റിക്രൂട്ട്‌മെന്റ് സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ആസ്ഥാനം തന്നെയാണ് എന്ന സ്ഥിതി കുറേക്കാലമായി നിലവിലുള്ളതാണ്.

ഇന്ത്യയുടെ മുന്നില്‍ രണ്ടു വഴികള്‍ മാത്രമാണ് ഉള്ളത്. ഒന്നുകില്‍ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീച്ചൂളയില്‍ അതൊരു തികഞ്ഞ വലതുപക്ഷ വര്‍ഗീയ ഹിന്ദുരാഷ്ട്രം ആയി മാറിത്തീരണം. അത് ഉണ്ടാക്കാന്‍ പോകുന്ന ഭയാനകമായ പ്രത്യാഘാതങ്ങള്‍ ആര്‍ക്കും കാണാവുന്നതേയുള്ളൂ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പിന്നീട് ദലിത് പിന്നാക്ക വിഭാഗങ്ങളും ബൗദ്ധര്‍ അടക്കമുള്ള ഇന്ത്യയുടെ ദീര്‍ഘകാല പാരമ്പര്യത്തിന്റെ ഭാഗമായിരുന്ന വിഭാഗങ്ങളും ക്രമേണ ആക്രമണം നേരിടും. ഈ അന്യവത്കരണം മുസ്‌ലിംകളിലാണ് ആദ്യം പ്രയോഗിക്കുന്നതെങ്കിലും അവിടെ അത് അവസാനിക്കുകയില്ല എന്ന് ലോക ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

എന്നാല്‍, തരൂര്‍ ആ വഴി പോവുകയുണ്ടായില്ല. കാരണം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍, രചനകള്‍ ശ്രദ്ധിച്ചാല്‍ അറിയാം. തരൂര്‍ അടിസ്ഥാനപരമായി ഒരു ബുദ്ധിജീവിയും രാഷ്ട്രീയ ചിന്തകനുമാണ്. ഇന്ത്യയുടെ ദേശീയ സമരകാലം മുതലുള്ള മതേതര, ജനാധിപത്യ സംസ്‌കാരത്തിന്റെ ഒരു ആരാധകനും വക്താവുമായാണ് അദ്ദേഹം പൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍ അദ്ദേഹത്തിനുള്ള വിശ്വാസം ചിലര്‍ ഇടക്കിടയ്ക്ക് കുപ്പായം മാറ്റുന്ന പോലെ മാറ്റാന്‍ കഴിയുന്ന ഒന്നല്ല. ബൗദ്ധികമായ ഔന്നത്യം അദ്ദേഹം എന്നും പുലര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ഇന്നത്തെ പല കോണ്‍ഗ്രസ്സ് നേതാക്കളേക്കാള്‍ അദ്ദേഹം കോണ്‍ഗ്രസ് പാരമ്പര്യങ്ങളില്‍ വിശ്വാസം പുലര്‍ത്തുന്ന ആളാണ്. നെഹ്‌റു കുടുംബത്തിലെ പലരേക്കാള്‍ നെഹ്‌റുവിയനും ആണ് അദ്ദേഹം എന്നതും തീര്‍ച്ചയാണ്.

ഇതാണ് തരൂരിനെ ഇന്ന് ശ്രദ്ധേയനാക്കുന്ന ഘടകം. അദ്ദേഹം കോണ്‍ഗ്രസിന്റെ ഒരു പാരമ്പര്യത്തെ ശക്തമായി പ്രതിനിധീകരിക്കുന്നുണ്ട്; അതിനാല്‍ത്തന്നെ കോണ്‍ഗ്രസിന്റെ ഭാവിയെയും അദ്ദേഹം പ്രതിനിധീകരിക്കുന്നു. കാരണം, ഇന്നത്തെ ഇന്ത്യയില്‍ ബി.ജെ.പിയും ആര്‍.എസ.്എസും സംഘ്പരിവാറും പുലര്‍ത്തുന്ന വലതുപക്ഷ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയപാരമ്പര്യം തന്നെയാണ് ഒരേയൊരു പ്രതിരോധം. ഇതൊരു നഗ്‌നസത്യമാണ്. ഇന്ത്യയുടെ മുന്നില്‍ രണ്ടു വഴികള്‍ മാത്രമാണ് ഉള്ളത്. ഒന്നുകില്‍ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീച്ചൂളയില്‍ അതൊരു തികഞ്ഞ വലതുപക്ഷ വര്‍ഗീയ ഹിന്ദുരാഷ്ട്രം ആയി മാറിത്തീരണം. അത് ഉണ്ടാക്കാന്‍ പോകുന്ന ഭയാനകമായ പ്രത്യാഘാതങ്ങള്‍ ആര്‍ക്കും കാണാവുന്നതേയുള്ളൂ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പിന്നീട് ദലിത് പിന്നാക്ക വിഭാഗങ്ങളും ബൗദ്ധര്‍ അടക്കമുള്ള ഇന്ത്യയുടെ ദീര്‍ഘകാല പാരമ്പര്യത്തിന്റെ ഭാഗമായിരുന്ന വിഭാഗങ്ങളും ക്രമേണ ആക്രമണം നേരിടും. ഈ അന്യവത്കരണം മുസ്‌ലിംകളിലാണ് ആദ്യം പ്രയോഗിക്കുന്നതെങ്കിലും അവിടെ അത് അവസാനിക്കുകയില്ല എന്ന് ലോക ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഫാസിസം എന്നും അതിന്റെ നിലനില്‍പിനായി പുതിയ പുതിയ ശത്രുക്കളെ കണ്ടെത്തിക്കൊണ്ടിരിക്കും.


നമ്മുടെ ഭാവിയെ സംബന്ധിച്ച ഒരു വഴി ഇതാണ്. രാജ്യം കൂടുതല്‍ കൂടുതലായി ആയൊരു പാതയിലേക്ക് വീഴുകയുമാണ്. അതിനെ ചെറുക്കാന്‍ ഞങ്ങളുണ്ട് എന്ന് ചില കമ്മ്യൂണിസ്റ്റ് സഖാക്കള്‍ വീമ്പടിക്കുന്നുണ്ട്. എന്നാല്‍, ലോകത്ത് എവിടെയാണ് ഫാസിസം ശക്തമായി വന്നപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കും മറ്റു ഇരകള്‍ക്കും ആശ്രയമായി അവര്‍ വന്നിട്ടുള്ളത്? സ്റ്റാലിനും ജര്‍മന്‍ സേനാനായകന്‍ റിബ്ബണ്‍ട്രോപ്പും തമ്മില്‍ ഉണ്ടായ സഖ്യം ആദ്യം തകര്‍ത്തത് ജര്‍മനി അടക്കമുള്ള രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തന്നെയാണ്. ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി അന്റോണിയോ ഗ്രാംഷി അക്കാലത്തു ജയിലില്‍ പൊലിഞ്ഞുപോയ മഹാനായ ഒരു ചിന്തകനാണ്. ഗ്രാംഷിയുടെ ജയിലില്‍ നിന്നുള്ള കുറിപ്പുകള്‍ ഫാസിസത്തെ സംബന്ധിച്ച ഏറ്റവും ശക്തവും സമഗ്രവുമായ നിരീക്ഷണങ്ങളാണ്. എന്നാല്‍, ഫാസിസത്തെ യുദ്ധരംഗത്തും ആശയമണ്ഡലത്തിലും ചെറുത്തു തോല്‍പിച്ചത് ബൂര്‍ഷ്വ മുതലാളിത്ത ശക്തികള്‍ തന്നെയാണ്. അതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനില്‍പിനു ഇടതുമേല്‍കൈ എന്നത് വസ്തുതകള്‍ക്ക് നിരക്കുന്ന കാര്യമല്ല.

അവിടെയാണ് ശശി തരൂര്‍ പ്രസക്തനാകുന്നത്. ഒരു ചിന്തകന്‍, എഴുത്തുകാരന്‍, രാഷ്ട്രീയ സൈദ്ധാന്തികന്‍ എന്ന നിലയിലൊക്കെ അദ്ദേഹം ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും സുപ്രധാനവും നിര്‍ണായകവുമായ ചില താല്‍പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്നത്തെ യുദ്ധം വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല നടക്കുന്നത്. മറിച്ചു ആശയങ്ങളുടെ മണ്ഡലത്തിലാണ് യഥാര്‍ഥ പോരാട്ടം നടക്കുന്നത്. വലതുപക്ഷ തീവ്രവാദം ഒരു മാരകമായ ആശയമണ്ഡലമാണ്. അതിനെ ആശയതലത്തില്‍ തന്നെ ചെറുക്കാന്‍ രാജ്യം ബാധ്യസ്ഥവുമാണ്. അതിനുള്ള ശേഷി പ്രകടിപ്പിക്കുന്ന അപൂര്‍വം കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഒരാളാണ് ശശി തരൂര്‍. അതാണ് അദ്ദേഹത്തെ മറ്റു പല നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.


മലബാറില്‍ മുസ്ലിംലീഗ് നേതാക്കളെയും മറ്റിടങ്ങളില്‍ ക്രിസ്ത്യന്‍, എന്‍.എസ്.എസ് അടക്കമുള്ള മറ്റു പ്രബല സാമൂഹിക വിഭാഗങ്ങളുടെ നേതാക്കളെയും കണ്ടു സംസാരിക്കാന്‍ അദ്ദേഹം തയ്യാറായി. അവരും ഉത്സാഹത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ ഒരു കാലത്തു അതിന്റെ അടിത്തറയായി വര്‍ത്തിച്ച സാമൂഹിക വിഭാഗങ്ങളെ വലതുപക്ഷ ശക്തികളുടെ സ്വാധീനത്തില്‍ നിന്നും തിരിച്ചു പിടിക്കേണ്ടതുണ്ട്. തരൂര്‍ അതും തിരിച്ചറിഞ്ഞു ചില നീക്കങ്ങള്‍ നടത്തുന്നു എന്നാണ് കാണാന്‍ കഴിയുന്നത്,

ഇത് ശശി തരൂരിനും അറിയാം. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ജനവിഭാഗങ്ങള്‍ ആ പാര്‍ട്ടിയെ കാണുന്നത് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന അസ്തിത്വപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശേഷിയുള്ള ഒരേയൊരു പ്രസ്ഥാനം എന്ന നിലയിലാണ്. ഇത്തരം ഭിന്നതകളുടെയും ഭിന്നിപ്പിച്ചു ഭരിക്കലിന്റെയും കാലത്തു രാജ്യത്തെ ഒന്നിച്ചു നിര്‍ത്തിയ പ്രസ്ഥാനമാണത്. അതിനാല്‍ ഒരു മഹാവിഭാഗം ജനങ്ങള്‍ കോണ്‍ഗസ് ഒരു ബദല്‍, ഒരുപക്ഷേ ഒരേയൊരു ബദല്‍, എന്ന നിലയില്‍ ഇന്നും ചിന്തിക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയും അത് തിരിച്ചറിയുന്നു എന്നാണ് സമീപകാലത്തു സംഘ്‌രിവാര്‍ നേതൃത്വത്തെ ആശയതലത്തില്‍ നേരിടാന്‍ അദ്ദേഹം കാണിക്കുന്ന ഉത്സാഹത്തില്‍ നിന്ന് വായിച്ചെടുക്കേണ്ടത്.

ഒരുകാലത്തു കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കിയ വിവിധ സാമൂഹിക വിഭാഗങ്ങള്‍ ഇന്ന് ആ പാര്‍ട്ടിയുമായി അകന്നു പോകുന്ന ഒരു അന്തരീക്ഷവുമുണ്ട്. ഈയിടെ തരൂര്‍ നടത്തിയ പര്യടനങ്ങളില്‍ അത്തരം വിഭാഗങ്ങളുമായി അടുപ്പം സ്ഥാപിക്കാന്‍ അദ്ദേഹം ബോധപൂര്‍വമായ ഒരു ശ്രമം നടത്തിയിട്ടുണ്ട്. മലബാറില്‍ മുസ്ലിംലീഗ് നേതാക്കളെയും മറ്റിടങ്ങളില്‍ ക്രിസ്ത്യന്‍, എന്‍.എസ്.എസ് അടക്കമുള്ള മറ്റു പ്രബല സാമൂഹിക വിഭാഗങ്ങളുടെ നേതാക്കളെയും കണ്ടു സംസാരിക്കാന്‍ അദ്ദേഹം തയ്യാറായി. അവരും ഉത്സാഹത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ ഒരു കാലത്തു അതിന്റെ അടിത്തറയായി വര്‍ത്തിച്ച സാമൂഹിക വിഭാഗങ്ങളെ വലതുപക്ഷ ശക്തികളുടെ സ്വാധീനത്തില്‍ നിന്നും തിരിച്ചു പിടിക്കേണ്ടതുണ്ട്. തരൂര്‍ അതും തിരിച്ചറിഞ്ഞു ചില നീക്കങ്ങള്‍ നടത്തുന്നു എന്നാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍, എന്താണ് അദ്ദേഹത്തിന്റെ ലക്ഷ്യം? നാലുവര്‍ഷത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുഖ്യമന്ത്രിപദവും കണക്കാക്കി ഇപ്പോഴേ അദ്ദേഹം കുപ്പായം തയ്പ്പിക്കുന്നു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഇന്ന് ഇന്ത്യയില്‍ ഒരു ബദലിന് വേണ്ടിയുള്ള അന്വേഷണം വ്യാപകമാണ്. രാഹുല്‍ നടത്തുന്ന ജോഡോ യാത്രയും സവര്‍ക്കര്‍ വിരുദ്ധ പ്രസ്താവനകളും അതിന്റെ ഒരു മുഖമാണ്. അതിന്റെ ചിന്താമണ്ഡലത്തിലെ മറ്റൊരു മുഖമായി സ്വയം പ്രതിഷ്ഠിക്കാനാണ് തരൂര്‍ ശ്രമിക്കുന്നത് എന്ന് തോന്നുന്നു. അതില്‍ അദ്ദേഹത്തേക്കാള്‍ യോഗ്യനായി രാജ്യത്തു വേറെ അധികം ആളുകളില്ല എന്നതാണ് സത്യം.




TAGS :