Quantcast

ഒളിമ്പിക്സില്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളത്തിലിറങ്ങുന്ന മലയാളി

MediaOne Logo

Jaisy

  • Published:

    8 Aug 2017 12:30 AM GMT

ഒളിമ്പിക്സില്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളത്തിലിറങ്ങുന്ന മലയാളി
X

ഒളിമ്പിക്സില്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളത്തിലിറങ്ങുന്ന മലയാളി

പാലയില്‍ നിന്നുളള ജേക്കബ് മാളിയേക്കലാണ് ദക്ഷിണാഫ്രിക്കയുടെ ജേഴ്സി അണിഞ്ഞ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്

റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടിയല്ലാതെ മത്സരിക്കുന്ന ഒരു മലയാളിയുണ്ട്. പാലയില്‍ നിന്നുളള ജേക്കബ് മാളിയേക്കലാണ് ദക്ഷിണാഫ്രിക്കയുടെ ജേഴ്സി അണിഞ്ഞ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ ബാഡ്മിന്റണ്‍ ടീമിലാണ് ജേക്കബ് മാളിയേക്കല്‍ മത്സരിക്കുന്നത്. പാലായില്‍ നിന്നുളള ജേക്കബിന്റെ കുടുംബം താമസിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ ഈസ്ററ് ലണ്ടനിലാണ്. 2007ല്‍ അണ്ടര്‍ 19 ചാമ്പ്യനായാണ് ജേക്കബ് ദക്ഷിണാഫ്രിക്കയില്‍ ശ്രദ്ധേയമാകുന്നത്.

ആ വര്‍ഷം തന്നെ നടന്ന ഓള്‍ ആഫ്രിക്ക ജൂനിയര്‍ ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതോടെ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമില്‍ ഇടം പിടിച്ചു. പിന്നീട് ന്യൂസ്ലാന്‍റില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചു. 2009ല്‍ സീനിയര്‍ ടീമിലെത്തിയ ജേക്കബ് ആ വര്‍ഷം അഡിസബാബയില്‍ നടനന ഓള്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായി. 2013ലാണ് റിയോ ഒളിമ്പിക്സിനായുളള സാധ്യതാലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ലോക റാങ്കിങില്‍ 78ാം സ്ഥാനത്താണ് ജേക്കബ് മാളിയേക്കല്‍. ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ . ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ സഹോദരി ആനിയുടെ മകനാണ് ജേക്കബ് മാളിയേക്കല്‍.

TAGS :

Next Story