Quantcast

മെസ്സിയില്ലാതെ ബാഴ്‍സ ഇന്നിറങ്ങും

MediaOne Logo

Ubaid

  • Published:

    5 May 2018 3:17 PM GMT

മെസ്സിയില്ലാതെ ബാഴ്‍സ ഇന്നിറങ്ങും
X

മെസ്സിയില്ലാതെ ബാഴ്‍സ ഇന്നിറങ്ങും

സ്പോര്‍ടിംഗ് ഗിഹോണിനെ അവരുടെ തട്ടകത്തില്‍ നേരിടാനൊരുങ്ങുന്ന ബാഴ്‍സക്ക് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവം തിരിച്ചടിയാകും

സ്പാനിഷ് ലീഗില്‍ ബാഴ്‍സലോണയും റയല്‍ മാഡ്രിഡും ഇന്നിറങ്ങും. ബാഴ്‍സലോണക്ക് സ്പോര്‍ടിംഗ് ഗിഹോണാണ് എതിരാളി. പരിക്കേറ്റ ലയണല്‍ മെസ്സി ബാഴ്സ നിരയിലുണ്ടാകില്ല. റയല്‍ മാഡ്രിഡിന് നേരിടേണ്ടത് ലാസ് പാല്‍മാസിനെയാണ്.

കഴിഞ്ഞ മത്സരങ്ങളില്‍ അപ്രതീക്ഷിത സമനില വഴങ്ങിയ ബാഴ്സയും റയലും തിരിച്ചു വരവാണ് ലക്ഷ്യമിടുന്നത്. സ്പോര്‍ടിംഗ് ഗിഹോണിനെ അവരുടെ തട്ടകത്തില്‍ നേരിടാനൊരുങ്ങുന്ന ബാഴ്സക്ക് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവം തിരിച്ചടിയാകും. പരിക്കേറ്റ മെസ്സിക്ക് മൂന്നാഴ്ച വിശ്രമം വേണ്ടിവരുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെസ്സിക്ക് പകരം ആര്‍ദ ടൂറാന്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും. സെന്‍ട്രല്‍ ഡിഫന്‍സില്‍ ജെറാഡ് പിക്വെയും ഹാവിയര്‍ മഷരാനോയും തന്നെയാകും ഇറങ്ങുക. നായകന്‍ ആന്ദ്രെ ഇനിയെസ്റ്റക്ക് പരിശീലകന്‍ ലൂയി എന്‍‌റിക്വെ വിശ്രമം നല്‍കിയേക്കും. 1995ന് ശേഷം സ്പോര്‍ട്ടിംഗ് ഗിഹോണിന് ബാഴ്സക്കെതിരെ വിജയം നേടാനായിട്ടില്ല. 17 തുടര്‍ ജയങ്ങളെന്ന ലീഗ് റെക്കോഡ് ലക്ഷ്യമിട്ടിറങ്ങിയ റയല്‍ മാഡ്രിഡിന് വിയ്യാറയിലിനോടേറ്റ അപ്രതീക്ഷിത സമനിലയായിരുന്നു തിരിച്ചടിയായത്. ലാസ് പാല്‍മാസിനെ അവരുടെ ഗ്രൌണ്ടില്‍ തോല്‍പിച്ച വിജയ വഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് സിദാനും കൂട്ടരും.

പരിക്കേറ്റ മധ്യനിര താരം കാസ്മിറോ റയല്‍ നിരയിലുണ്ടാകില്ല. കാലിന് പരിക്കേറ്റ കാസ്മിറോക്ക് ഒരു മാസത്തോളം കളിക്കാനായേക്കില്ല. വിയ്യാറയലിനെതിരായ മത്സരത്തില്‍ പരിക്കേറ്റ മാഴ്സലോയും പാല്‍മാസിനെതിരെ കളിക്കില്ല.

TAGS :

Next Story