Quantcast

താങ്കളെന്നാണ് കളി മതിയാക്കുക? അഫ്രീദിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

MediaOne Logo

admin

  • Published:

    5 May 2018 8:57 PM GMT

താങ്കളെന്നാണ് കളി മതിയാക്കുക? അഫ്രീദിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
X

താങ്കളെന്നാണ് കളി മതിയാക്കുക? അഫ്രീദിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ അഫ്രീദിയല്ലെന്ന് മറുപടി പറയുന്ന മെസിയാണ് ഒരു ട്വീറ്റിലെ .....

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കുന്നതായി അര്‍ജന്‍റീനയുടെ നായകന്‍ സൂപ്പര്‍ താരം മെസി പ്രഖ്യാപിച്ചതോടെ പാക് ക്രിക്കറ്റ് താരം അഫ്രീദിയെ പരിഹാസങ്ങള്‍ കൊണ്ട് വേണ്ടയാടുകയാണ് സോഷ്യല്‍ മീഡിയ. താങ്കള്‍ എപ്പോഴാണ് കളി മതിയാക്കുക? എന്ന പരിഹാസത്തില്‍ കലര്‍ന്ന ചോദ്യമാണ് അഫ്രീദിയോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഇക്കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും പാകിസ്താന്‍റെ ദയനീയ പരാജയത്തിനു ശേഷം ടീം മാനേജ്മെന്‍റിന്‍റെ സമ്മര്‍ദത്തെ തുടര്‍ന്ന് നായക സ്ഥാനം ഒഴിഞ്ഞ അഫ്രീദി ട്വന്‍റി20യില്‍ ഇനിയും പാകിസ്താനായി പാഡണിയാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കുകയായിരുന്നു.

വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ അഫ്രീദിയല്ലെന്ന് മറുപടി പറയുന്ന മെസിയാണ് ഒരു ട്വീറ്റിലെ ഉള്ളടക്കം. പ്രിയ മെസി അഫ്രീദിയെ മാതൃകയാക്കൂ.. അദ്ദേഹം എല്ലാ മാസവും വിരമിക്കല്‍ പ്രഖ്യാപിക്കും , തിരിച്ചുവരികയും ചെയ്യും മറ്റൊരു ട്വീറ്റ് പറയുന്നു.

TAGS :

Next Story