Quantcast

ഇതും ഔട്ടോ? സമൂഹമാധ്യമങ്ങളിൽ വൻ ചർച്ച

ഹിറ്റ് വിക്കറ്റിന്റെ ഭയാനക പതിപ്പിന് ഇരയായി സിംബാബ്‌വയുടെ ബ്രണ്ടൻ ടെയ്‌ലർ. ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനത്തിലാണ് ടെയ്‌ലറിന്റെ വിചിത്ര ഔട്ടാകൽ.

MediaOne Logo

Web Desk

  • Published:

    19 July 2021 7:15 AM GMT

ഇതും ഔട്ടോ? സമൂഹമാധ്യമങ്ങളിൽ വൻ ചർച്ച
X

ഹിറ്റ് വിക്കറ്റിന്റെ ഭയാനക പതിപ്പിന് ഇരയായി സിംബാബ്‌വയുടെ ബ്രണ്ടൻ ടെയ്‌ലർ. ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനത്തിലാണ് ടെയ്‌ലറിന്റെ വിചിത്ര ഔട്ടാകൽ. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ചർച്ചയും സജീവമായത്. ബംഗ്ലാദേശ് മീഡിയം ഫാസ്റ്റ് ബൗളർ ഷോരിഫുൽ ഇസ്‌ലാം എറിഞ്ഞ 25ാം ഓവറിലാണ് വിവാദ സംഭവങ്ങൾ.

ഷോരിഫിനെ അപ്പർകട്ടിന് ശ്രമിച്ച ടെയ്‌ലർക്ക് പിഴച്ചു. പന്ത് നേരെ പോയത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. അപ്പർകട്ടിന് ശ്രമിച്ച പൊസിഷനിൽ നിന്ന് സാധാരണ നിലയിലേക്ക് എത്തുന്നതിനിടെ ടെയ്‌ലറുടെ ബാറ്റ് സ്റ്റമ്പിൽ കൊള്ളുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ബംഗ്ലാദേശ് ഫീൽഡർമാർ അപ്പീൽ ചെയ്യുകയായിരുന്നു. ഫീൽഡ് അമ്പയർ തേർഡ് അമ്പയർക്ക് വിട്ടു. പിന്നാലെയായിരുന്നു ഔട്ടാണെന്ന് വിധിച്ചുള്ള അറിയിപ്പ് വന്നത്.

രൂക്ഷവിമർശമാണ് അമ്പയർമാർക്കെതിരെ ഉയരുന്നത്. വിചിത്രം, ഇങ്ങനെയൊരു പുറത്താകൽ ഇതിന് മുമ്പ് കണ്ടിട്ടില്ല എന്ന നിലയിലാണ് പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. 2019ലെ ലോകകപ്പിൽ വെസ്റ്റ്ഇൻഡീസിന്റെ ഓഷെയ്ൻ തോമസും സമാന നിലയിൽ ഔട്ടായിരുന്നു. അന്നും എതിരാളി ബംഗ്ലാദേശ് ആയിരുന്നു. ഇത്തരം നിയമങ്ങൾ മാറ്റണമെന്ന് വാദവും ഉയരുന്നുണ്ട്.

TAGS :

Next Story