Quantcast

വിശ്വാസ്യതക്ക് ഏറ്റ കനത്ത പ്രഹരം; കുറ്റസമ്മതം നടത്തി സുക്കര്‍ബര്‍ഗ്

MediaOne Logo

admin

  • Published:

    6 Jun 2018 4:34 AM GMT

വിശ്വാസ്യതക്ക് ഏറ്റ കനത്ത പ്രഹരം; കുറ്റസമ്മതം നടത്തി സുക്കര്‍ബര്‍ഗ്
X

വിശ്വാസ്യതക്ക് ഏറ്റ കനത്ത പ്രഹരം; കുറ്റസമ്മതം നടത്തി സുക്കര്‍ബര്‍ഗ്

ഫേസ്​ബുക്ക്​ പ്ലാറ്റ്​ ഫോമിലുള്ള ആപ്പുകളെ കുറിച്ച്​ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം അറിയിച്ചു. ആപ്പ്​ ഡെവലപ്പർമാർക്ക്​ ഫേസ്ബുക്ക്​ ഉപയോക്​താക്കളുടെ വിവരങ്ങൾ ലഭ്യമാകുന്നത്​ നിയന്ത്രിക്കും. തങ്ങളുടെ വിവരങ്ങൾ മറ്റുള്ളവർക്ക്​ ലഭ്യമാക്കുന്നത്​ തടയുന്നതിനുള്ള സംവിധാനം അംഗങ്ങൾക്കായി ഒരുക്കുമെന്നും​

50 മില്യണ്‍ ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ചോര്‍ത്തിയെന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗ്. വിശ്വാസത്തിനേറ്റ കനത്ത ആഘാതമാണ് ഇതെന്നും ഇത്തരത്തില്‍ സംഭവിച്ചതില്‍ തനിക്ക് വളരെയധികം വ്യസനമുണ്ടെന്നും സുക്കര്‍ബര്‍ഗ് സ്വന്തം പ്രൊഫൈലില്‍ കുറിച്ചു. വിവാദങ്ങള്‍ ഉയര്‍ന്നശേഷം ഇതാദ്യമായാണ് ഫേസ്ബുക്ക് ഔദ്യോഗികമായി ഇതിനോട് പ്രതികരിക്കുന്നത്.

പാളിച്ച പറ്റിയെന്ന് തുറന്ന് സമ്മതിക്കുമ്പോഴും ഇത് സംബന്ധിച്ച വിശദീകരണത്തിന് സുക്കര്‍ബര്‍ഗ് തയ്യാറായില്ല. എന്നാല്‍ വിശ്വാസ്യത തിരിച്ചു പിടിക്കാനും പിഴവ് തിരുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്​ബുക്ക്​ പ്ലാറ്റ്​ ഫോമിലുള്ള ആപ്പുകളെ കുറിച്ച്​ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം അറിയിച്ചു. ആപ്പ്​ ഡെവലപ്പർമാർക്ക്​ ഫേസ്ബുക്ക്​ ഉപയോക്​താക്കളുടെ വിവരങ്ങൾ ലഭ്യമാകുന്നത്​ നിയന്ത്രിക്കും. തങ്ങളുടെ വിവരങ്ങൾ മറ്റുള്ളവർക്ക്​ ലഭ്യമാക്കുന്നത്​ തടയുന്നതിനുള്ള സംവിധാനം അംഗങ്ങൾക്കായി ഒരുക്കുമെന്നും​ അദ്ദേഹം വ്യക്​തമാക്കി.

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുക എന്ന പ്രാഥമിക ദൌത്യം തങ്ങള്‍ക്കുണ്ടെന്നും ഇത് പാലിക്കാനായില്ലെന്നതില്‍ വ്യസനമുണ്ടെന്നും സിഎന്‍എന്നിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ സുക്കര്‍ബര്‍ഗ് പറഞ്ഞു.

TAGS :
Next Story