Quantcast

നിങ്ങളുടെ മൊബൈല്‍ ചാര്‍ജര്‍ വ്യാജനാണോ? കണ്ടെത്താം ഇങ്ങനെ..

ഈ വ്യാജ ചാര്‍ജറുകള്‍ ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. ഡിവൈസ് പെര്‍ഫോമന്‍സ് കുറക്കുക, മൊബൈലില്‍ ചാര്‍ജ് കയറുന്നതിന്റെ വേഗത കുറക്കുക തുടങ്ങി മൊബൈലിന്റെ ആയുസ് തന്നെ ഇല്ലാതാക്കും ഇവ.

MediaOne Logo

Web Desk

  • Published:

    9 Sep 2018 2:15 PM GMT

നിങ്ങളുടെ മൊബൈല്‍ ചാര്‍ജര്‍ വ്യാജനാണോ? കണ്ടെത്താം ഇങ്ങനെ..
X

ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഇപ്പോള്‍ മൊബൈല്‍ ചാര്‍ജറുകള്‍ വിപണിയിലെത്തുന്നത്. ഇവയെ തിരിച്ചറിയുക എന്നത് പലപ്പോഴും വെല്ലുവിളിയാണ്. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ് തുടങ്ങിയ വന്‍ കമ്പനികള്‍ അവര്‍ തന്നെ നിര്‍മിച്ച ചാര്‍ജറുകളാണ് മൊബൈലുകള്‍ക്കൊപ്പം നല്‍കുന്നത്. എന്നാല്‍ മറ്റു ചില കമ്പനികളാകട്ടെ ഇവയുടെ വ്യാജനെയും വിപണിയിലിറക്കുന്നു.

ഈ വ്യാജ ചാര്‍ജറുകള്‍ ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. ഡിവൈസ് പെര്‍ഫോമന്‍സ് കുറക്കുക, മൊബൈലില്‍ ചാര്‍ജ് കയറുന്നതിന്റെ വേഗത കുറക്കുക തുടങ്ങി മൊബൈലിന്റെ ആയുസ് തന്നെ ഇല്ലാതാക്കും ഇവ. മറ്റു ചിലപ്പോള്‍ മൊബൈല്‍ പോലും പൊട്ടിത്തെറിക്കുന്ന അതീവഗുരുതര പ്രശ്നമായും ഇവ മാറും.

എന്നാല്‍ ഇത്തരം വ്യാജനെ തിരിച്ചറിയാന്‍ ചില വഴികളുണ്ട്. സാംസങ്, ആപ്പിള്‍, വണ്‍പ്ലസ്, ഷിയോമി, ഹുവായി, ഗൂഗിള്‍ തുടങ്ങിയവയുടെ വ്യാജനെ കണ്ടെത്തുന്ന വിധം എങ്ങനെയെന്നു നോക്കാം..

ആപ്പിള്‍

ഒറിജിനല്‍ ആപ്പിള്‍ ചാര്‍ജറും വ്യാജനും തമ്മില്‍ പ്രധാനമായും രണ്ട് തരം വ്യത്യാസങ്ങളാണ് ഉണ്ടാവുക. ഒറിജനലിന്‍മേല്‍ 'Designed by Apple in California' എന്ന എഴുത്തും ആപ്പിള്‍ ലോഗോയും കാണാം. വ്യാജ ചാർജറുകളിൽ പൊതുവെ ലോഗോയുടെ നിറം മങ്ങിയിരിക്കും. അല്ലെങ്കിൽ മുൻപറഞ്ഞ വാചകം ചാര്‍ജറില്‍ കാണില്ല.

സാംസങ്

ആപ്പിള്‍ പോലെ തന്നെ സാസംങിന്റെ ഒറിജിനലിനേയും വ്യാജനേയും തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. നിങ്ങളുടെ സാംസങ് ചാര്‍ജര്‍ ഒറിജിനലാണെങ്കില്‍ അഡാപ്റ്ററിന്‍മേല്‍ 'A+' 'Made in China' എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നതായി കാണാം. അതേസമയം വ്യാജനിൽ ഇവ ഉണ്ടാകില്ല.

വണ്‍പ്ലസ്

വണ്‍പ്ലസ് തങ്ങളുടെ ഡാഷ് ചാര്‍ജര്‍ വഴി വേഗതയേറിയ ചാര്‍ജിംങ് ടെക്നോളജിയാണ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഒറിജിനലിനെ വെല്ലുന്ന വണ്‍പ്ലസ് വ്യാജനെ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ വ്യാജ വണ്‍പ്ലസ് അഡാപ്റ്റര്‍ കണക്ട് ചെയ്താല്‍ നിങ്ങളുടെ മൊബൈലില്‍ സ്റ്റാന്റേര്‍ഡ് ചാര്‍ജിംങ് ഐക്കണ്‍ ആയിരിക്കും കാണിക്കുക. അതേസമയം ഒറിജിനല്‍ ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ഇതിനുപകരം ഒരു ഫ്ലാഷ് സിമ്പല്‍ ആവും ഉണ്ടാവുക.

ഷിയോമി

ഷിയോമി മൊബൈല്‍ ഫോണുകള്‍ക്ക് വ്യാപക ജനപ്രീതിയാണ് ഉള്ളത്. അതേസമയം ഷിയോമിയുടെ വ്യാജ ചാര്‍ജര്‍ ഉപയോഗിച്ചതുമൂലം മൊബബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച സംഭവം വരെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഷിയോമി ചാര്‍ജറുകളുടെ കാര്യത്തില്‍ ചാര്‍ജര്‍ കേബിളിന്റെ നീളമാണ് നിര്‍ണായകം. ഒറിജിനല്‍ ചാര്‍ജറിന് 80-120സെന്റീമീറ്ററിന് അടുത്ത് നീളമുണ്ടാകും. ഒപ്പം അധികം നീളമില്ലാത്ത അഡാപ്റ്ററും.

ഹുവായി

ചാര്‍ജറിലുള്ള ബാര്‍കോഡ് സ്കാന്‍ ചെയ്താല്‍ ഹുവായിയുടെ വ്യാജനെ കണ്ടെത്താം. സ്കാന്‍ ചെയ്ത് ലഭിച്ച വിവരങ്ങളും അഡാപ്റ്ററിലുള്ള വിവരങ്ങളും ഒന്നാണെങ്കില്‍ ഇത് ഒറിജിനല്‍ ചാര്‍ജറാണെന്ന് മനസിലാക്കാം.

ഗൂഗിള്‍ പിക്സല്‍

ചാര്‍ജിംങ് വേഗത നോക്കിയാണ് ഗൂഗിള്‍ പിക്സലിന്റെ ഒറിജിനല്‍ ചാര്‍‌ജറിനെയും വ്യാജനെയും കണ്ടെത്തുന്നത്. വളരെ വേഗതയേറിയ ചാര്‍ജിംങ് വേഗതയാണ് ഗൂഗിള്‍ പിക്സല്‍ ലഭ്യമാക്കുന്നത്. അതേസമയം വ്യാജനാണെങ്കില്‍ ഈ വേഗതയില്‍ കാര്യമായ മാറ്റം കാണാം.

TAGS :
Next Story