Quantcast

പൊട്ടിക്കരഞ്ഞ് സെറീന വില്യംസ്; ഒസാക്കയുടെ ആദ്യ ഗ്രാൻസ്ലാം കണ്ണീരിന്റേതായി

ഏറെ നാടകീയ രംഗങ്ങൾക്കാണ് യു എസ് ഓപ്പൺ ഫൈനൽ സാക്ഷ്യം വഹിച്ചത്

MediaOne Logo

Web Desk

  • Published:

    9 Sept 2018 7:56 AM IST

പൊട്ടിക്കരഞ്ഞ് സെറീന വില്യംസ്; ഒസാക്കയുടെ ആദ്യ ഗ്രാൻസ്ലാം കണ്ണീരിന്റേതായി
X

ഏറെ നാടകീയ രംഗങ്ങൾക്കാണ് യു എസ് ഓപ്പൺ ഫൈനൽ സാക്ഷ്യം വഹിച്ചത്. ചെയർ അംപയറുമായുള്ള തർക്കത്തിനൊടുവിൽ അമേരിക്കൻ ഇതിഹാസ താരം സെറീന വില്യംസ് പൊട്ടിക്കരഞ്ഞു. ട്രോഫി വിതരണത്തിനിടെ കാണികൾ കൂവി വിളിച്ചതോടെ ഒസാക്കയുടെ ആദ്യ ഗ്രാൻസ്ലാമും കണ്ണീരിന്റേതായി.

മത്സരത്തിനിടെ പരിശീലകൻ സെറീന വില്യംസിന് നിർദേശം നൽകിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഗ്രാൻസ്ലാം മത്സരങ്ങളിൽ ഇത് അനുവദനീയമല്ലാത്തതിനാൽ ചെയർ അംപയർ താക്കീത് നൽകി. ക്ഷുഭിതയായ സെറീന തൊട്ടുപിന്നാലെ റാക്കറ്റ് തകർത്തു.

അംപയറുടെ താക്കീത് വീണ്ടും. ഇതോടെ സെറീന അംപയറെ ശകാരിച്ചു. മൂന്നാം തവണയും നിയമം ലംഘിച്ചതിന് ഒരു ഗെയിം പെനാൽറ്റിയായി വിധിച്ചു. അടുത്ത ഗെയിം നേടിയ സെറീന പൊട്ടിക്കരഞ്ഞു. സെറീനക്ക് അനുകൂലമായ കാണികൾ ട്രോഫി വിതരണത്തിനിടെ കൂവി വിളിച്ചു. ഇതോടെ ആദ്യ ഗ്രാൻസ്ലാം വാങ്ങാനെത്തിയ ഒസാക്കയും കരഞ്ഞു. ഒസാക്കയെ ബഹുമാനിക്കണമെന്ന സെറീനയുടെ വാക്കുകളാണ് കാണികളെ ശാന്തരാക്കിയത്. സെറീനക്ക് വേണ്ടി കയ്യടിച്ച കാണികളെ നിരാശരാക്കിയതിൽ ക്ഷമ ചോദിച്ചാണ് ഒസാക്ക ട്രോഫി ഏറ്റുവാങ്ങിയത്

TAGS :

Next Story