'ഇതാണോ ബിജെപിയുടെ വികസിത അനന്തപുരി?'; മഴയിൽ മുങ്ങി തലസ്ഥാനം, ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലും വെള്ളം

തമ്പാനൂരിലും മറ്റിടങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടിന്റെയും നാശനഷ്ടങ്ങളുടേയും ഉത്തരവാദിത്തം ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്റേതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍ കുറ്റപ്പെടുത്തി

Update: 2026-11-26 17:26 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെയ്ത ശക്തമായ മഴയില്‍ തലസ്ഥാനനഗരിയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലടക്കം വെള്ളം കയറി. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലടക്കമാണ് വെള്ളം കയറിയത്. ആളുകള്‍ പരിശോധനയ്ക്കായി എത്തുന്ന സമയത്ത് രൂപപ്പെട്ട വെള്ളക്കെട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

കനത്ത മഴയില്‍ തമ്പാനൂരിലും മറ്റിടങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടിന്റെയും നാശനഷ്ടങ്ങളുടേയും ഉത്തരവാദിത്തം ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്റേതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍ കുറ്റപ്പെടുത്തി. നഗരസഭാ ഭരണം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഈ ഭരണത്തിന്റെ പിടിപ്പുകേടിന്റെ ഏറ്റവും വലിയ സ്മാരകമായി ഇന്നത്തെ വെള്ളക്കെട്ടിനെ കാണാമെന്നും ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വെള്ളക്കെട്ടിനെ കുറിച്ചും ശുചീകരണ തൊഴിലാളികളുടെ ദൗര്‍ലഭ്യത്തെ കുറിച്ചും യുഡിഎഫ് ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നു. എന്നാല്‍, എവിടെയാണ് വെള്ളക്കെട്ട് എന്ന മറുചോദ്യമാണ് മേയര്‍ കഴിഞ്ഞ കൗണ്‍സിലില്‍ ധാര്‍ഷ്ട്യത്തോടെ ചോദിച്ചത്. ഇത്തരം വിഷയങ്ങളില്‍ ഒരു കാഴ്ചപ്പാടും ഇല്ലാതെയാണ് കോര്‍പറേഷന്‍ പോകുന്നതെങ്കില്‍ ഇതിലും വലിയ അനുഭവങ്ങള്‍ തലസ്ഥാന ജനത അനുഭവിക്കേണ്ടി വരുമെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇതാണോ ബിജെപിയുടെ വികസിത അനന്തപുരി?

ഇന്നത്തെ മഴയില്‍ തമ്പാനൂരില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന്റെയും നാശനഷ്ടങ്ങളുടെയും മറ്റ് അസൗകര്യങ്ങളുടെയും പ്രധാന ഉത്തരവാദി ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനാണ്. നഗരസഭാ ഭരണം ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഈ ഭരണത്തിന്റെ പിടിപ്പുകേടിന്റെ ഏറ്റവും വലിയ സ്മാരകമായി ഇന്നത്തെ വെള്ളക്കെട്ടിനെ കാണാം.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വെള്ളക്കെട്ടിനെ കുറിച്ചും ശുചീകരണ തൊഴിലാളികളുടെ ദൗര്‍ലഭ്യത്തെക്കുറിച്ചും യുഡിഎഫ് ആവര്‍ത്തിച്ചു ഉന്നയിച്ചിരുന്നു. എന്നാല്‍ ''എവിടെയാണ് വെള്ളക്കെട്ട്'' എന്ന മറുചോദ്യമാണ് മേയര്‍ കഴിഞ്ഞ കൗണ്‍സിലില്‍ ധാര്‍ഷ്ട്യത്തോടെ ചോദിച്ചത്. വെള്ളക്കെട്ട്, മാലിന്യം ശുചീകരണം തുടങ്ങിയ വിഷയങ്ങളില്‍ ഒരു കാഴ്ചപ്പാടും ഇല്ലാതെയാണ് കോര്‍പ്പറേഷന്‍ പോകുന്നതെങ്കില്‍ ഇതിലും വലിയ അനുഭവങ്ങള്‍ തലസ്ഥാന ജനത അഭിമുഖീകരിക്കേണ്ടി വരും.

തിരുവനന്തപുരം നഗരത്തില്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിയാതെ അഹമ്മദാബാദ് നഗരസഭയുമായി ധാരണപത്രം ഒപ്പിടാന്‍ തയ്യാറാവുകയാണ് നഗരസഭ. ഇതേ അഹമ്മദാബാദിലാണ് 2020ല്‍ ഡോനാള്‍ഡ് ട്രംപും, 2014ല്‍ ചൈനീസ് പ്രീമിയറും സന്ദര്‍ശിച്ചപ്പോള്‍ ചേരികളെ പച്ചത്തുണി ഉപയോഗിച്ച് മറച്ചുവെച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്നതിനപ്പുറം പ്രവര്‍ത്തിക്കാന്‍ കോര്‍പ്പറേഷനും മേയറും തയ്യാറാവണം.

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മേയറോട് തലസ്ഥാന ജനതയ്ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News