Quantcast

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ: അശോക് ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിലുള്ള ഹൈക്കമാൻഡ് സംഘം നാളെ കേരളത്തില്‍

ഡൽഹി കേന്ദ്രീകരിച്ച ചർച്ചകൾക്കും പുതിയ മാറ്റങ്ങൾക്കും ശേഷമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നത്

MediaOne Logo

  • Published:

    21 Jan 2021 2:12 AM GMT

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ: അശോക്  ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിലുള്ള  ഹൈക്കമാൻഡ് സംഘം നാളെ കേരളത്തില്‍
X

വിവാദങ്ങളും ചർച്ചകളും ഒരു ഭാഗത്ത് കൊഴുക്കുമ്പോൾ കോൺഗ്രസും തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നു. സ്ഥാനാർഥി നിർണയ മാനദണ്ഡമടക്കമുള്ള ചർച്ചകൾക്കായി എഐസിസി നിരീക്ഷകരുടെ സംഘം നാളെ കേരളത്തിലെത്തും. ഘടകകക്ഷി നേതാക്കളുൾപ്പടെയുള്ളവരുമായി സംഘം ചർച്ച നടത്തും.

ഡൽഹി കേന്ദ്രീകരിച്ച ചർച്ചകൾക്കും പുതിയ മാറ്റങ്ങൾക്കും ശേഷമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നത്. എല്ലാം ഹൈക്കമാൻഡ് നേതൃത്വത്തിലാകും നടക്കുക എന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് സൂചന നൽകി കഴിഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് നാളെ തലസ്ഥാനത്ത് പറന്നിറങ്ങുന്നത്. ലൂസിനോ ഫെലേറൊ, ജി. പരമേശ്വര, താരിഖ് അൻവർ , കെ സി വേണുഗോപാൽ എന്നിവരാണ് സംഘത്തിലുള്ളത്.

നാളെ വൈകുന്നേരം നേതൃസംഘം യുഡിഎഫിലെ കക്ഷി നേതാക്കളെ കാണും. ശനിയാഴ്ച രാവിലെ എംപിമാർക്കും എംഎൽഎമാർക്കും ഒപ്പം പ്രഭാത ഭക്ഷണം. തുടർന്ന് കെപിസിസി ഭാരവാഹികളുമായി ചർച്ച നടത്തും. കേരളത്തിൽ തങ്ങുന്ന താരീഖ് അൻവറും കെ.സി വേണുഗോപാലും സാമൂഹ്യ മാധ്യമ കാമ്പയിൻ അടക്കമുള്ള കാര്യങ്ങളിലെ ചർച്ചകൾക്ക് നേതൃത്വം നൽകും. അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടെന്ന് മുന്നിൽ കണ്ടാണ് കോൺഗ്രസിന്റെ മുന്നൊരുക്കും.

TAGS :

Next Story