മുഖം മിനുക്കി പുത്തന്‍ ലുക്കില്‍ ഗുര്‍ഖ

പുറം കാഴ്ചയില്‍ ഗുര്‍ഖ പരുക്കനാണെങ്കിലും അകത്തളം വളരെ ക്യൂട്ടാണെന്നാണ് മുമ്പ് പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന

Update: 2021-09-15 09:52 GMT
Editor : Dibin Gopan | By : Web Desk
Advertising

മഹീന്ദ്രയുടെ ശക്തമായ എതിരാളിയാകാന്‍ പോകുന്ന വാഹനമാണ് ഫോഴ്‌സിന്റെ ഗുര്‍ഖ എസ്‌യുവി. പുതുതലമുറ ഥാറിനൊപ്പം തന്നെ നിരത്തുകളില്‍ എത്താനൊരുങ്ങിയ വാഹനമായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്  ഗുര്‍ഖയുടെ വരവ് നീണ്ടുപോകുകയായിരുന്നു. എന്നാല്‍ വാഹനപ്രേമികള്‍ക്ക് വീണ്ടും കാത്തിരിപ്പ് സമ്മാനിക്കാതെ നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ് ഈ വാഹനം.

പുതിയ ഗുര്‍ഖയുടെ പുറംമോടിയും അകത്തളവും ഓരോ വാഹനപ്രേമിക്കും മനപാഠമാണ്. റഫ് ലുക്കാണ് ഗുര്‍ഖയുടെ മുഖമുദ്ര. റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിനുചുറ്റുമുള്ള ഡിആര്‍എല്‍ മേഴ്‌സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍, പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംബര്‍ എന്നിവയാണ് മുഖഭാവത്തില്‍ വരുത്തിയ മാറ്റങ്ങള്‍.

പുറം കാഴ്ചയില്‍ ഗുര്‍ഖ പരുക്കനാണെങ്കിലും അകത്തളം വളരെ ക്യൂട്ടാണെന്നാണ് മുമ്പ് പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.സ്റ്റൈിലിഷായി ഒരുങ്ങിയ ഡാഷ്‌ബോര്‍ഡ്, ക്രോമിയം ബ്ലാക്ക് റിങ് നല്‍കിയ റൗണ്ട് എ.സി വെന്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡിജിറ്റല്‍ സ്‌ക്രീന്‍, സ്റ്റിയറിങ് വീല്‍ എന്നിവയാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്. അഞ്ച് കളറുകളിലായിരിക്കും ഗുര്‍ഖ പുറത്തിറങ്ങുക. ചുവപ്പ്,ഓറഞ്ച്, പച്ച, ഗ്രേ, വെള്ള എന്നീ കളറിലായിരിക്കും വാഹനം പുറത്തിറങ്ങുക. ഒക്ടോബറില്‍ വാഹനം വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News