പുതിയ രൂപത്തില്‍ തിരിച്ചുവരവിനൊരുങ്ങി എല്‍.എം.എല്‍; ഇലക്ട്രിക് വാഹനം വിപണിയിലേക്ക്

1972ലാണ് എല്‍എംഎല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1983ല്‍ 100 സിസി സ്‌കൂട്ടറിന്റെ ഉല്‍പ്പാദനം ആരംഭിച്ചാണ് വിപണിയില്‍ സജീവമായത്.

Update: 2021-09-09 11:10 GMT
Editor : Roshin | By : Web Desk
Advertising

ഒരു കാലത്ത് ഇന്ത്യയിലെ റോഡുകളില്‍ സജീവമായിരുന്ന ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയാണ് എല്‍.എം.എല്‍. ലോഹിയ മെഷീന്‍സ് ലിമിറ്റഡ് എന്നതിന്‍റെ ചുരുക്കപ്പേരാണ് എല്എംഎല്‍. വാഹന വിപണിയിലെ മാറുന്ന അഭിരുചികള്‍ തിരിച്ചടിയായപ്പോള്‍ എല്‍എംഎലിന് 2017ല്‍ വിപണി വിടേണ്ടി വന്നു. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ കടന്നുവരവോടെ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് എല്‍.എം.എല്‍.

എല്‍.എം.എല്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മറ്റൊരു കമ്പനിയുടെ നിക്ഷേപക പിന്തുണയോടെയാണ് ഈ രണ്ടാം വരവെന്നും അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇലക്ട്രിക് വാഹന നിര്‍മാതാക്കളായുള്ള തങ്ങളുടെ തിരിച്ചുവരവില്‍ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

അടുത്തിടെ ചെക്ക് കമ്പനിയായ ജാവ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. മഹീന്ദ്രയുമായി സഹകരിച്ചാണ് ജാവ ബൈക്കുകള്‍ വിപണിയില്‍ ഇറക്കിയത്. ചേതക്കും സമാനമായരീതിയില്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ ശ്രമിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇലക്ട്രിക് വാഹനരംഗം അവസരമായി കണ്ട് എല്‍എംഎല്ലിന്‍റെയും കടന്നുവരവ്. എല്‍എംഎല്‍ ഇലക്ട്രിക് എന്ന പേരില്‍ വാഹനം വിപണിയില്‍ ഇറക്കാനാണ് ആലോചന. നേരത്തെ വെസ്പ കമ്പനിയുമായി ചേര്‍ന്നാണ് എല്‍എംഎല്‍ സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിച്ചിരുന്നത്.

1972ലാണ് എല്‍എംഎല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1983ല്‍ 100 സിസി സ്‌കൂട്ടറിന്റെ ഉല്‍പ്പാദനം ആരംഭിച്ചാണ് വിപണിയില്‍ സജീവമായത്. ഇറ്റലായിന്‍ കമ്പനിയായ വെസ്പയുമായി സഹകരിച്ചാണ് സ്‌കൂട്ടര്‍ നിര്‍മ്മിച്ചത്.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News