ഇന്ന് നിര്‍ണ്ണായകമായ രണ്ടാം അങ്കം; ജയം അനിവാര്യം

Update: 2019-01-15 03:22 GMT
Advertising

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണ്ണായകമായ രണ്ടാം മത്സരം ഇന്ന് അഡ്‌ലെയ്ഡില്‍ നടക്കും. ആദ്യ മത്സരംതോറ്റ സന്ദര്‍ശകര്‍ക്ക് പരമ്പര കെെവിട്ട് പോകാതിരിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.

ദിനേശ് കാര്‍ത്തിക്കിന് പകരം കേദാര്‍ ജാദവിന് ഇന്ന് ടീമില്‍ അവസരം നല്‍കാന‌ിടയിടുണ്ട്. രാവിലെ 8.50നാണ് മത്സരം ആരംഭിക്കുക.

ആദ്യ മത്സരത്തില്‍ ആസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മറുപടി ബാറ്റിംഗില്‍ 254 റണ്‍സെടുക്കാനേ സാധിച്ചുള്ളു. സെഞ്ച്വറിയുമായി രോഹിത്ത് ശര്‍മ്മയും (133) അര്‍ദ്ധ സെഞ്ച്വറിയുമായി (51) എം.എസ് ധോണിയും പിടിച്ചു നിന്നെങ്കിലും മറ്റു ബാറ്റ്സ്മാന്‍മാര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല.

Tags:    

Similar News