ഇന്ത്യ-പാക് മത്സരം; കോച്ച് രവി ശാസ്ത്രിക്ക് പറയാനുള്ളത്

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇരു രാജ്യങ്ങൾക്കിടയിലെയും ബന്ധം വഷളായിരുന്നു

Update: 2019-02-23 06:16 GMT
Advertising

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. മത്സങ്ങളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നത് ക്രിക്കറ്റ് ബോർഡാണെന്ന് രവി ശാസ്ത്രി പറഞ്ഞു.

പാകിസ്ഥാനുമായി കളിക്കണോ എന്ന കാര്യം ബി.സി.സി.ഐയും സർക്കാറുമാണ് തീരുമാനിക്കേണ്ടത്. നിലവിലെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തിൽ മത്സരങ്ങൾ ഉപേക്ഷിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെങ്കിൽ, അത് അനുസരിക്കാതെ വേറെ വഴിയെല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

പുൽവാമ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് സെെനികർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കിടയിലെയും ബന്ധം വഷളായിരുന്നു. ഈ അവസരത്തിൽ ഇംഗ്ലണ്ടിൽ ഈ വർഷം നടക്കുന്ന ലോകകപ്പിൽ ഉൾപ്പടെ പാകിസ്ഥാനുമായുള്ള മത്സരത്തിൽ നിന്നും ഇന്ത്യ വിട്ടു നിൽക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു.

അതിനിടെ, ഇന്നലെ ചേർന്ന ബി.സി.സി.ഐ ഇടക്കാല ഭരണസമിതി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമായില്ല. എന്നാല്‍, ലോകകപ്പിൽ എത്തുന്ന ഇന്ത്യൻ ടീം അംഗങ്ങൾക്കുവേണ്ട സുരക്ഷ ഒരുക്കണമെന്ന കാര്യം ഐ.സി.സിയെ അറിയിച്ചതായി സി.ഒ.എ തവവൻ വിനോദ് റായി പറഞ്ഞു.

Tags:    

Similar News