ഐ.പി.എല്‍; ആദ്യ മത്സരത്തിൽ തകർന്നടിഞ്ഞ് ബം​ഗളൂരു

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെയും തന്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ഇന്നത്തെ മത്സരം

Update: 2019-03-23 16:29 GMT
Advertising

ഐ.പി.എൽ 12ാം സീസണിലെ ആദ്യ മത്സരത്തിൽ തകർന്നടിഞ്ഞ് ബംഗ്ലൂരു. പതിനേഴ് ഓവറിൽ കേവലം 70 റൺസിന് ബംഗ്ലൂരു ഓൾഡ് ഔട്ടായിരിക്കുകയാണ്. പാർത്തീവ് പട്ടേൽ മാത്രമാണ് രണ്ടക്കം കടന്ന ഏക താരം.

ടോസ് നേടി ആദ്യം ബൗളിങ്ങ് തിരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്‍റെ പ്രകടനം. ചെന്നെയുടെ സ്പിന്നർമാർ തകർത്താടിയപ്പോൾ വിരാട് കോഹ്‍ലി, ഡി വില്ലേഴ്സ് തുടങ്ങിയ വെടിക്കെട്ട് താരങ്ങൾക്കൊന്നും ചെയ്യാനായില്ല.

നാല് ഓവറിൽ കേവലം 20 റൺസ് മാത്രം വഴങ്ങി ‌ഹർബജൻ സിങ്ങ് വിലപ്പെട്ട മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കേവലം ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്ത് ഇമ്രാൻ താഹിർ മൂന്ന് വിക്കറ്റുകൾ പിഴുതെടുത്തു. കൂടാത ജഡേജ രണ്ട് വിക്കറ്റും വിഴ്ത്തി ബംഗളൂരുവിനെ നാമാവശേഷമാക്കി.

മൂന്ന് തവണ കിരീടം ചൂടിയ ചെന്നൈ സൂപ്പര്‍ കിങ്സും ആദ്യ കിരീടത്തിനായി കാത്തിരിപ്പ് തുടരുന്ന ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സും കടലാസില്‍ തുല്യശക്തരാണ്. വാട്സനും ഡുപ്ലസിനും ധോണിയും ബ്രാവോയും റായിഡുവും ചെന്നൈ ടീമില്‍ അണി നിരക്കുമ്പോള്‍, വിരാട് കോഹ്‌ലിക്കൊപ്പം പോരാടാന്‍ ഡിവില്ലിയേഴ്സും ഹെറ്റ്‌മെയറും മുഈനലിയുമുണ്ട്.

കണക്കിലെ കളിയില്‍ ബംഗളൂരുകാര്‍ അല്‍പം പിന്നിലാണ്. ചെന്നൈയില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ ആറെണ്ണത്തിലും അവര്‍ തോറ്റു. ഇതില്‍ ഒരു ഐ.പി.എല്‍ ഫൈനലും ഉള്‍പ്പെടും. 2014 ന് ശേഷം അവര്‍ക്ക് ചെന്നൈയെ തോല്‍പ്പിക്കാനുമായിട്ടില്ല.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെയും തന്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാകും ഇന്നത്തെ മത്സരമെന്നത് മറ്റൊരു പ്രത്യേകതയാണ്.

രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവിൽ‌ നാല് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസുമായി മുന്നേറുകയാണ് ചെന്നൈ സൂപ്പർ കിങ്സ്.

Tags:    

Similar News