കേദാര്‍ ജാദവിന്‍റെ പരിക്ക്; ലോകകപ്പ് പങ്കാളിത്തം ആശങ്കയില്‍

പരിക്കേറ്റ കേദാര്‍ ജാദവ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കുണ്ടാവില്ല. അതേസമയം ജാദവിന്റെ പരിക്ക് ഇന്ത്യക്കാണ് ആശങ്ക നല്‍കുന്നത്.

Update: 2019-05-07 04:29 GMT
Advertising

പരിക്കേറ്റ കേദാര്‍ ജാദവ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കുണ്ടാവില്ല. അതേസമയം ജാദവിന്റെ പരിക്ക് ഇന്ത്യക്കാണ് ആശങ്ക നല്‍കുന്നത്. ലോകകപ്പിലിടം നേടിയ താരം അതിന് മുമ്പ് പരിക്കില്‍ നിന്ന് മോചിതനാവുമോ എന്നാണ് അറിയേണ്ടത്.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് കേദാര്‍ ജാദവിന് പരിക്കേറ്റത്. ഇൌ സീസണില്‍ ജാദവിന് തിളങ്ങാനായിരുന്നില്ല. അതിനാല്‍ ഐ.പി.എല്ലില്‍ ഫോമിലല്ലാത്ത താരത്തിന് പകരം മറ്റൊരാളെ ലോകകപ്പിന് തെരഞ്ഞെടുക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ മോശം സീസണായിരുന്നു ജാദവിന്.12 ഇന്നിങ്‌സില്‍ ബാറ്റേന്തിയ ജാദവിന് 162 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഈമാസം 22ന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. അതിന് മുമ്പ് പരിക്ക് ഭേദമായില്ലെങ്കില്‍ മറ്റൊരു താരത്തെ കണ്ടുപിടിക്കേണ്ടി വരും.

Tags:    

Similar News