ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സൈബര്‍ പൊലീസാണ് ശാന്തിവള ദിനേശനെ അറസ്റ്റ് ചെയ്തത്

Update: 2021-02-07 14:26 GMT
Advertising

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷമിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് ശാന്തിവള ദിനേശനെ അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ദിനേശനെ ഇന്നലെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. നവമാധ്യമങ്ങളിലൂടെ അപകീര്‍കരമായ പരാമര്‍ശം നടത്തിയെന്ന് പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

ഇതേ കേസിൽ ശാന്തിവിള ദിനേശ് വഞ്ചിയൂർ കോടതിയിൽ നിന്ന് നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു. ഈ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇയാള്‍ സ്റ്റേഷനിലെത്തി അറസ്റ്റിന് വിധേയനായതും ജാമ്യത്തിലിറങ്ങിയത്. രണ്ട് ആള്‍ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിനെതിരായ പരാതിയിലാണ് അറസ്റ്റ്. തന്‍റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന വിധത്തിൽ യൂട്യൂബിലൂടെ അപകീർത്തി പരാമർശം നടത്തിയതിന് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ നേരത്തെയും ശാന്തിവിള ദിനേശിനെതിരെ കേസെടുത്തിരുന്നു.

Tags:    

Similar News