പുകവലിയ്ക്കെതിരെയുളള അവബോധവുമായി ''സ്മോക്ക്''

Update: 2017-12-12 08:01 GMT
Editor : admin
പുകവലിയ്ക്കെതിരെയുളള അവബോധവുമായി ''സ്മോക്ക്''
Advertising

അഞ്ച് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും

Full View

പുകവലിയ്ക്കെതിരെയുളള അവബോധവുമായി സ്മോക്ക് എന്ന ഷോര്‍ട്ട് ഫിലിം. അഞ്ച് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. മലയാളത്തിലെ റിലീസ് ഇന്ന് കോഴിക്കോട് നടക്കും.

പുകവലിയെ കൂട്ടുകാരനായി കണ്ട ചെറുപ്പക്കാരന്റെ കഥയാണ് സ്മോക്ക്. എരിഞ്ഞ് തീരുന്ന സിഗററ്റിനൊപ്പം എരിഞ്ഞ് തീരുന്ന ജീവിതം വരച്ച് കാട്ടുകയാണ് 11 മിനിട്ട് ദൈര്‍ഘ്യമുളള ചിത്രം .

സന്തോഷത്തില്‍, ടെന്‍ഷനില്‍, സങ്കടത്തില്‍ എല്ലാം പുകവലിയെ കൂട്ടുതേടുന്നവര്‍ക്കിടയിലേക്കാണ് സ്മോക്ക് എത്തുന്നത്. ആര്യന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അസീസ് നടുവിലേടത്താണ്.

ഹരീഷാണ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് ഭാഷകളിലായി ഒരുക്കിയ ചിത്രം ഫിലിം
ഫെസ്റ്റുകളിലും വിദ്യാലയങ്ങളിലും പ്രദര്‍ശിപ്പിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News