ജോക്കര്‍ അക്രമത്തെ ന്യായീകരിക്കുന്നില്ല, പക്ഷേ അര്‍ജുന്‍ റെഡ്ഡി.. വിജയ് ദേവരക്കൊണ്ടയുടെ സാന്നിധ്യത്തില്‍ വിമര്‍ശനവുമായി പാര്‍വതി 

അഭിനേതാവ് എന്ന നിലയില്‍ തനിക്ക് സംവിധായകനെ തടയാന്‍ കഴിയില്ല. പക്ഷെ ആ സിനിമയുടെ ഭാഗമാകാതിരിക്കാന്‍ കഴിയും. അഭിനേതാക്കള്‍ ഉത്തരവാദിത്വം കാണിക്കണം എന്നാണ് പാര്‍വതി പറഞ്ഞത്.

Update: 2019-11-25 14:08 GMT
Advertising

വിജയ് ദേവരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയെന്ന സിനിമക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി പാര്‍വതി. തല്ലുന്നത് ബന്ധത്തിലെ പാഷന്‍ ആണെന്ന് പറയുന്നത് അക്രമത്തെ മഹത്വവല്‍ക്കരിക്കലാണ്. അഭിനേതാവ് എന്ന നിലയില്‍ തനിക്ക് അത് ചെയ്യുന്ന സംവിധായകനെ തടയാന്‍ കഴിയില്ല. പക്ഷെ ആ സിനിമയുടെ ഭാഗമാകാതിരിക്കാന്‍ കഴിയും. അഭിനേതാക്കള്‍ ഉത്തരവാദിത്വം കാണിക്കണം എന്നാണ് പാര്‍വതി പറഞ്ഞത്.

ഹോളിവുഡ് സിനിമ ജോക്കറും അര്‍ജുന്‍ റെഡ്ഡിയും താരതമ്യം ചെയ്താണ് പാര്‍വതിയുടെ പരാമര്‍ശം. അര്‍ജുന്‍ റെഡ്ഡിയുടേയും കബീര്‍ സിങിന്റേയും ദൃശ്യഭാഷ മഹത്വവല്‍ക്കരണത്തിന്‍റേതാണ്. ജോക്കറിന്റേത് അങ്ങനെയല്ല. ജോക്കര്‍ വസ്തുതകള്‍ അതേപടി കാണിച്ചുതരികയാണ് ചെയ്യുന്നത്. അല്ലാതെ കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ല. നിങ്ങള്‍ എല്ലാവരേയും കൊല്ലുക തന്നെ വേണമെന്നല്ല ആ സിനിമ പറയുന്നത്.

എന്നാല്‍ 'പരസ്പരം തല്ലുന്നില്ലെങ്കില്‍ പാഷനില്ല' എന്ന് പറയുന്നത് അങ്ങനെയല്ല. യു ട്യൂബ് കമന്റുകള്‍ താന്‍ കണ്ടിരുന്നു. ഒരു മോശം സംഗതിയെ പിന്തുണച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമായ രീതിയിലാണ് ആളുകള്‍ ഇടപെട്ടത്, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ എന്നാണ് പാര്‍വതി പറഞ്ഞത്.

ये भी पà¥�ें- പാർവതിയോ?എന്നാൽ നീ തീർന്നെടാ; പാര്‍വതിയെ നായികയാക്കാന്‍ തീരുമാനിച്ചപ്പോഴുണ്ടായ സന്ദേശത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ‘ഉയരെ’സംവിധായകന്‍

അതേസമയം എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമകള്‍ തനിക്ക് ചെയ്യാനാകില്ലെന്ന് വിജയ് ദേവരക്കൊണ്ട മറുപടി നല്‍കി. വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. തനിക്ക് ചെയ്യാനിഷ്ടമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കുന്നത്. പരസ്പരം വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കമിതാക്കള്‍ ഉണ്ടായിരിക്കും. അവര്‍ക്ക് അര്‍ജുന്‍ റെഡ്ഡി പോലൊരു ചിത്രം കാണുമ്പോള്‍ പ്രശ്‌നം ഉണ്ടാകില്ല. എന്നാല്‍ മാതാപിതാക്കള്‍ വഴക്കിടുന്നത് കണ്ടു വളരുന്ന കുട്ടികള്‍ക്ക് ചിലപ്പോള്‍ അത് പ്രശ്‌നമായി തോന്നാമെന്നും വിജയ് പറഞ്ഞു.

ഫിലിം കംപാനിയന്‍ നടത്തിയ ടോക് ഷോക്കിടെയാണ് പാര്‍വതിയുടെ പ്രതികരണവും വിജയ് ദേവരക്കൊണ്ടയുടെ മറുപടിയും. രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, മനോജ് ബാജ്‌പെയ്, ആയുഷ് മാന്‍ ഖുറാന, വിജയ് സേതുപതി എന്നിവരും ടോക് ഷോയിലുണ്ടായിരുന്നു. പാര്‍വതിയുടെ പ്രതികരണത്തിന് പിന്നാലെ സിനിമയ്ക്ക് സമൂഹത്തെ സ്വാധീനിക്കാനാവുമെന്ന് ദീപിക പദുക്കോണും പറഞ്ഞു.

Full View
Tags:    

Similar News